ഭാര്യയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്; അമൃതയോട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം

ഭാര്യയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്; അമൃതയോട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം
Sep 16, 2022 05:07 PM | By Anjana Shaji

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളിയിരുന്നു അപര്‍ണ മള്‍ബറി. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അപര്‍ണ ബിഗ് ബോസ് ഷോ യിലേക്ക് എത്തിയതിന് ശേഷമാണ് കൂടുതല്‍ പ്രശംസ നേടിയെടുക്കുന്നത്. താനൊരു ലെസ്ബിയന്‍ ആണെന്നും താന്‍ വിവാഹിതയാണെന്നുമൊക്കെ അപര്‍ണ മുന്‍പും പറഞ്ഞിട്ടുണ്ട്.

Advertisement

ഇപ്പോഴിതാ തന്റെ പങ്കാളിയായ അമൃതയെ കുറിച്ച് ആരാധകരോട് പറയുകയാണ് അപര്‍ണ. ഇന്‍സ്റ്റാഗ്രാം പേജിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.

രസകരമായ ചോദ്യങ്ങളുമായിട്ടാണ് പലരും അപര്‍ണയുടെ അടുത്ത് എത്തിയത്. എല്ലാത്തിനും അപര്‍ണ വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തിട്ടുണ്ട്.


അമൃത ശ്രീ എന്ന യുവതിയെയാണ് അപര്‍ണ വിവാഹം കഴിച്ചത്. അമൃതയോട് എങ്ങനെയാണ് വിവാഹാഭ്യര്‍ഥന നടത്തിയതെന്ന ചോദ്യത്തിനും വ്യക്തമായിട്ടുള്ള ഉത്തരമാണ് താരം നല്‍കിയിരിക്കുന്നത്. 

'മാസങ്ങള്‍ക്ക് മുന്‍പാണ് അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. പിന്നീട് അവളും അതിന് സമ്മതമാണെന്ന് തോന്നിയപ്പോള്‍ തിരിച്ചും ഇങ്ങോട്ട് പ്രൊപ്പോസുമായി വരികയായിരുന്നു. പക്ഷേ ഞങ്ങള്‍ പരസ്പരം ഒരാള്‍ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു. അമൃത എന്റെ ഏറ്റവും നല്ല സുഹൃത്തും എനിക്ക് പ്രിയപ്പെട്ട വ്യക്തിയുമാണെന്ന്' അപര്‍ണ പറയുന്നു.

മാതാ അമൃതാനന്ദമയിയുടെ ശിഷ്യ കൂടിയായ അപര്‍ണ തന്റെ ജീവിതം പോസിറ്റീവായി തുടരാന്‍ പ്രചോദനമായ കാര്യത്തെ കുറിച്ചും പറഞ്ഞു. 'ജീവിതത്തിലെ പല സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരെന്നെ പഠിപ്പിച്ചു. കൃതജ്ഞത തിരഞ്ഞെടുക്കാനും എന്നെ പഠിപ്പിച്ചു. ക്ഷമയോടെ കാത്തിരിക്കുകയും ക്ഷമിക്കാനും പഠിച്ചു.


അനുകമ്പ ഉള്ളവരായിരിക്കുക, മറ്റുള്ളവരുടെ വേദന മനസിലാക്കണം. മനുഷ്യരാശിയെ സഹായിക്കാനും സേവിക്കാനും അഗ്രഹമുണ്ട്' ഇതെല്ലാം അമൃതാനന്ദമയിലൂടെ പഠിച്ചതാണെന്നാണ് അപര്‍ണ പറയുന്നത്.

അപര്‍ണ മള്‍ബറി എന്നാണ് പേരെങ്കിലും ഇന്‍സ്റ്റാഗ്രാം പേജില്‍ ഇന്‍വേര്‍ട്ടഡ് കോക്കനട്ട് എന്നാണ് അപര്‍ണ പേരിട്ടിരിക്കുന്നത്. ഇങ്ങനൊരു പേരിടുന്നതിന് പിന്നിലെ രഹസ്യമെന്താണെന്ന് കൂടി അപര്‍ണ പങ്കുവെച്ചു.

'തേങ്ങ എന്ന് പറയുന്നത് അകത്ത് വെളുത്തിട്ടുള്ള സാധനമാണ്. ഞാന്‍ പുറത്തും വെളുത്തിട്ടാണ്. ഉള്ളിലുള്ള മല്ലുവാണ് അങ്ങനെ ഇന്‍വേര്‍ട്ടഡ് കോക്കനട്ട് എന്ന പേരിനുള്ള ആശയം തോന്നിച്ചതെന്ന്' അപര്‍ണ വ്യക്താക്കി.


തന്റെ ലക്ഷ്യം എന്താണെന്നും അപര്‍ണ പറഞ്ഞിരുന്നു. 'കേരളത്തിലെ ഏറ്റവും മോശം നിലയിലുള്ള ഗ്രാമത്തില്‍ പോലും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കണം എന്നതാണ് തന്റെ ലക്ഷ്യം. രണ്ടാമത്തെ കാര്യം തെരുവിലെ നായകളുടെ ക്ഷേമത്തിന് വേണ്ടി ഏബിസി പോലെയുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും മൃഗക്ഷേമ പദ്ധതി ആരംഭിക്കുകയുമാണ്'. 

How the wife was proposed; The Bigg Boss actor about his crush on Amrita

Next TV

Related Stories
'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

Sep 28, 2022 07:50 AM

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'-...

Read More >>
എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി  റോബിന്‍

Sep 25, 2022 11:36 AM

എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി റോബിന്‍

തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്....

Read More >>
ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി  കുടുംബവിളക്ക് താരം

Sep 25, 2022 10:55 AM

ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി കുടുംബവിളക്ക് താരം

എവിടെയാണ് ഭർത്താവ് എന്ന് ചോദിച്ച് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. കഴിഞ്ഞ ഓണം സമയത്ത് മാത്രമാണ് ഭർത്താവിനെ അവസാനമായി കണ്ടത്....

Read More >>
ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല;  വെളിപ്പെടുത്തി റോബിന്‍

Sep 23, 2022 12:10 PM

ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല; വെളിപ്പെടുത്തി റോബിന്‍

'കല്യാണം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോബിനും പറയുന്നു....

Read More >>
തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

Sep 22, 2022 08:34 PM

തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത്...

Read More >>
അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

Sep 21, 2022 03:09 PM

അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

ആദ്യ രാത്രി വിശേഷം പങ്കുവെച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്താണ് നൂബിന്‍...

Read More >>
Top Stories