logo

ജൂനിയര്‍ ചിരുവിനും മേഘ്‌ന രാജിനും കൊവിഡ് സ്ഥിരികരിച്ചു

Published at Dec 8, 2020 04:52 PM ജൂനിയര്‍ ചിരുവിനും മേഘ്‌ന രാജിനും കൊവിഡ് സ്ഥിരികരിച്ചു

മലയാളികള്‍ക്കും തെന്നിന്ത്യക്കും മേഘ്ന രാജിനെ മറക്കാന്‍ കഴിയില്ല  മേഘ്‌ന രാജിന്റെ ആരാധകരെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജൂനിയര്‍ ചിരുവിനും മേഘ്‌ന രാജിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വിവരം പുറത്തുവന്നതോടെ ആരാധകരും ആശങ്കയിലാണ്. അടുത്തിടെ എത്തിയ കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍.

അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖമെന്നുള്ള വിവരങ്ങളെത്തിയത്.മേഘ്‌നയുടെ അമ്മയായ പ്രമീല ജോഷായിക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന്‍ സുന്ദര്‍രാജും ആശുപത്രിയിലാണ്.

പ്രസവ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു താരം. കുഞ്ഞതിഥിയുടെ തൊട്ടില്‍കെട്ട് ചടങ്ങ് അടുത്തിടെയായിരുന്നു നടത്തിയത്. പേരിടല്‍ ചടങ്ങ് വിപുലമായി നടത്തുമെന്ന് താരകുടുംബം വ്യക്തമാക്കിയിരുന്നു.


ചിരഞ്ജീവി സര്‍ജയുടെ സഹോദരനായ ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും നേരത്തെ അസുഖം സ്ഥിരീകരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായി ഇരുവരും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നു.

അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്‌ന രാജിന് പ്രതീക്ഷയേകിയത് കുഞ്ഞതിഥിയുടെ വരവായിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു താരം പറഞ്ഞത്.

ചിരു ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ കാണിച്ച വികൃതികളെല്ലാം അവനും കാണിക്കുമെന്നും ചിരു ധ്രുവയോട് പറഞ്ഞിരുന്നു.

വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ്‌ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു.സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയും ആശുപത്രിയിലുമെല്ലാം ചിരിച്ച മുഖത്തോടെയുള്ള ചിരുവിന്റെ ഫോട്ടോയുണ്ടായിരുന്നു.

കുഞ്ഞതിഥിയെ ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


ചിരുവിന്റേയും മേഘ്‌നയുടേയും എന്‍ഗേജ്മന്റ് ആനിവേഴ്‌സറി ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവ്. മരുമകന്‍ തിരികെ വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മേഘ്‌നയുടെ പിതാവ് പറഞ്ഞത്.

ചിന്റുവെന്നാണ് അവന്റെ വിളിപ്പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു.മാസങ്ങള്‍ക്ക് ശേഷമായി കുടുംബത്തിലുള്ളവരുടെ മുഖത്ത് ഇപ്പോഴാണ് പുഞ്ചിരി കാണുന്നതെന്നായിരുന്നു അര്‍ജുന്‍ സര്‍ജ പറഞ്ഞത്.

കുഞ്ഞതിഥിയുടെ വരവില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കുഞ്ഞിന്‍രെ തൊട്ടില്‍കെട്ട് ചടങ്ങിന് ശേഷമായി മേഘ്‌ന രാജ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

സിനിമയിലേക്ക് തിരിച്ചെത്തുമെന്നും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.അസുഖം സ്ഥിരീകരിച്ചതിനെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പറഞ്ഞ് മേഘ്‌ന രാജും എത്തിയിട്ടുണ്ട്.

അച്ഛനും അമ്മയ്ക്കും തനിക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. തങ്ങളുമായി ബന്ധം പുലര്‍ത്തിയവരോടെല്ലാം ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാവരും സുഖമായിരിക്കുകയാണ്. ജൂനിയര്‍ ചിരുവിനും സുഖമാണ്.

എന്നെ എപ്പോഴും തിരക്കുള്ളയാളാക്കി മാറ്റുന്നുണ്ട് അവന്‍. വൈകാതെ തന്നെ ഞങ്ങളെല്ലാം പഴയ സ്ഥിതിയിലേക്ക് തിരിച്ച് വരുമെന്നുമായിരുന്നു മേഘ്‌ന കുറിച്ചത്.

Malayalees and South Indians can't forget Meghna Raj

Related Stories
ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

Dec 30, 2020 05:20 PM

ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്....

Read More >>
മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

Dec 29, 2020 11:46 AM

മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്....

Read More >>
Trending Stories