---
title: "സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് നിങ്ങള്‍ പറയരുത്; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് തപ്‌സി"
english_title: "Actress Taapsee Pannu shouted at the journalists during the press meet."
publisher: "moviemax.in"
canonical_url: "https://moviemax.in/news/68375/actress-taapsee-pannu-shouted-at-the-journalists-during-the-press-meet"
published_at: "2022-09-15T09:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322a07b9f752_thapsi_pannu.jpg"
keywords: []
---

# സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് നിങ്ങള്‍ പറയരുത്; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് തപ്‌സി

> **Lead Summary:** പ്രസ് മീറ്റിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് നടി തപ്‌സി പന്നു. ഒടിടി പ്ലേ അവാര്‍ഡ്സ് 2022 ന് റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോഴാണ് സംഭവം. തപ്സിയുടെ ഏറ്റവും പുതിയ റിലീസായ ‘ദോബാര’യ്ക്കെതിരേ കാമ്പയിന്‍ ഉണ്ടായിരുന്നില്ലേ എന്നും ചിത്രം പരാജയമായിരുന്നില്ലേ എന്നുമായിരുന്നു ചോദ്യം.

## Article Content

പ്രസ് മീറ്റിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് നടി തപ്‌സി പന്നു. ഒടിടി പ്ലേ അവാര്‍ഡ്സ് 2022 ന് റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോഴാണ് സംഭവം. തപ്സിയുടെ ഏറ്റവും പുതിയ റിലീസായ ‘ദോബാര’യ്ക്കെതിരേ കാമ്പയിന്‍ ഉണ്ടായിരുന്നില്ലേ എന്നും ചിത്രം പരാജയമായിരുന്നില്ലേ എന്നുമായിരുന്നു ചോദ്യം.

എന്തെങ്കിലും പറയുന്നതിന് മുമ്പ് അതെ കുറിച്ച് ഗവേഷണം നടത്തണമെന്നും ഏത് സിനിമക്ക് എതിരെയാണ് നെഗറ്റീവ് കാമ്പയിന്‍ ഇല്ലാതിരുന്നത് എന്നാണ് തപ്‌സി മാധ്യമപ്രവര്‍ത്തകനോട് ചോദിക്കുന്നത്.

”ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം.” ”എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതേ കുറിച്ച് അല്‍പം പഠിക്കൂ. വെറുതെ ഒച്ച വച്ച് സംസാരിക്കരുത്.

എന്തറിഞ്ഞാണ് നിങ്ങള്‍ ഇത് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് നിങ്ങള്‍ പറയരുത്” എന്നും തപ്സി പ്രതികരിച്ചു.

ഒടിടി പ്ലേ അവാര്‍ഡ്സില്‍ തപ്സിയ്ക്ക് മികച്ച അഭിനേത്രിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ‘ഹസീന്‍ ദില്‍രുബ’ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. വിനില്‍ മാത്യു സംവിധാനം ചെയ്ത ചിത്രം 2021 ജൂലൈയില്‍ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/68375/actress-taapsee-pannu-shouted-at-the-journalists-during-the-press-meet)