വിമര്‍ശനങ്ങള്‍ വന്ന സമയത്ത് ഞാന്‍ ഒത്തിരി വിഷമിച്ചിട്ടുണ്ട് ; വെളിപ്പെടുത്തി സൂര്യ

വിമര്‍ശനങ്ങള്‍ വന്ന സമയത്ത് ഞാന്‍ ഒത്തിരി വിഷമിച്ചിട്ടുണ്ട് ; വെളിപ്പെടുത്തി സൂര്യ
Sep 14, 2022 08:55 PM | By Adithya V K

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെയാണ് സൂര്യ മേനോനെ മലയാളികള്‍ പരിചയപ്പെടുന്നത്. ആദ്യമായി വീഡിയോ ജോക്കിയായി തിളങ്ങിയ സൂര്യ മോഡലിങ് രംഗത്തും അഭിനയത്തിലുമൊക്കെ സജീവമാണിപ്പോള്‍.

Advertisement

അതേ സമയം ബിഗ് ബോസിലേക്ക് പോയതിന് ശേഷം സഹ മത്സരാര്‍ഥിയോട് തോന്നിയ പ്രണയം തുറന്ന് പറഞ്ഞതോടെ സൂര്യ സോഷ്യല്‍ മീഡിയയില്‍ വൈറലായി.നിലനില്‍പ്പിന് വേണ്ടിയുള്ള ഗെയിം പ്ലാനാണെന്ന് പലരും പറഞ്ഞെങ്കിലും ആ വ്യക്തിയോട് ശരിക്കും ഇഷ്ടമായിരുന്നെന്നാണ് സൂര്യ പറയുന്നത്. ഇപ്പോള്‍ എല്ലാം അവസാനിപ്പിച്ച് സുഹൃത്തുക്കളായി കഴിയുകയാണ്.

എന്നാല്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ചതിച്ചതോടെ അബ്‌നോര്‍മല്‍ അല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്ന് പറയുകയാണ് സൂര്യയിപ്പോള്‍.

വിമര്‍ശനങ്ങള്‍ വന്ന സമയത്ത് ഞാന്‍ ഒത്തിരി വിഷമിച്ചിട്ടുണ്ടെന്നാണ് അവതാരകന്റെ ചോദ്യത്തിന് സൂര്യയുടെ മറുപടി. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴെക്കും ആളുകള്‍ എന്നെ കൂട്ടമായി ആക്രമിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.

അവരതിന് പറഞ്ഞ കാരണങ്ങളാണ് രസകരം. ഒറ്റയ്ക്കിരുന്ന് സംസാരിച്ചു, കണ്ണാടി നോക്കി സംസാരിച്ചു, പ്രാര്‍ഥിച്ചു ഇതൊക്കെയാണ് കാരണങ്ങളായി പലരും ചൂണ്ടി കാണിച്ചതെന്ന് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ സൂര്യ പറഞ്ഞു.

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചൊക്കെ നമ്മള്‍ സംസാരിക്കാറുണ്ട്. പക്ഷേ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്താല്‍ അവന്‍ മാസ് ആവും.നേരെ മറിച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്താല്‍ അവളൊരു പോക്ക് കേസ് എന്ന രീതിയിലാണ് കണ്ടുപിടിക്കുന്നത്. ഞാനെന്റെ ഇഷ്ടം പറഞ്ഞതിന്റെ പേരില്‍ മലയാളികള്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് സൂര്യ പറയുന്നു.

എന്റെ മനസിലുള്ളത് ഞാന്‍ തുറന്ന് പറഞ്ഞു. അതൊരു ഗെയിം ഷോ ആയത് കൊണ്ട് എന്താണ് സത്യം എന്താണ് നുണ എന്ന് ആളുകള്‍ക്ക് മനസിലാക്കാനും ബുദ്ധിമുട്ടാണ്.

ഇപ്പോള്‍ അദ്ദേഹവും ഞാനും നല്ല സുഹൃത്തുക്കളാണ്. ആ വ്യക്തി ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവുമായി മുന്നോട്ട് പോവുമ്പോള്‍ നമ്മളതിലേക്ക് വീണ്ടും വലിച്ചിഴയ്ക്കുന്നത് ശരിയല്ലല്ലോ.

എല്ലാം ബിഗ് ബോസിന്റെ ഫ്‌ളോറില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു. ഞാന്‍ ഭയങ്കര നിഷ്‌കുവാണെന്ന് പലരും പറയും.

പക്ഷേ ചെറിയ കാര്യത്തിനാണെങ്കില്‍ പോലും ഇമോഷണല്‍ ആവുന്ന ആളാണ് താനെന്ന് സൂര്യ പറയുന്നു. ഒരിക്കല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ ഒന്ന് ചതിച്ചു.

അത്ര വിശ്വസിച്ച് ഞാന്‍ ഒരു കാര്യം അവര്‍ക്ക് ചെയ്ത് കൊടുത്തിരുന്നു. പക്ഷേ തിരിച്ച് അതെനിക്ക് പണിയായിട്ടാണ് വന്നത്. അത് ഉള്‍കൊള്ളാന്‍ സാധിക്കാതെ വന്നതോടെ തലക്കറങ്ങി വീണു.

പിന്നെ കുറച്ച് നാള്‍ ആശുപത്രിയിലായിരുന്നു. മൂന്ന് ദിവസം അബ്‌നോര്‍മല്‍ ആയിട്ടുള്ള അവസ്ഥയായി പോയി. അവളുടെ അടുത്ത് നിന്നും അങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ സുഹൃത്തുക്കളെ നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

I was very worried when the criticism came; Surya revealed

Next TV

Related Stories
'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

Sep 28, 2022 07:50 AM

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'-...

Read More >>
എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി  റോബിന്‍

Sep 25, 2022 11:36 AM

എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി റോബിന്‍

തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്....

Read More >>
ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി  കുടുംബവിളക്ക് താരം

Sep 25, 2022 10:55 AM

ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി കുടുംബവിളക്ക് താരം

എവിടെയാണ് ഭർത്താവ് എന്ന് ചോദിച്ച് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. കഴിഞ്ഞ ഓണം സമയത്ത് മാത്രമാണ് ഭർത്താവിനെ അവസാനമായി കണ്ടത്....

Read More >>
ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല;  വെളിപ്പെടുത്തി റോബിന്‍

Sep 23, 2022 12:10 PM

ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല; വെളിപ്പെടുത്തി റോബിന്‍

'കല്യാണം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോബിനും പറയുന്നു....

Read More >>
തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

Sep 22, 2022 08:34 PM

തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത്...

Read More >>
അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

Sep 21, 2022 03:09 PM

അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

ആദ്യ രാത്രി വിശേഷം പങ്കുവെച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്താണ് നൂബിന്‍...

Read More >>
Top Stories