---
title: "കൂട്ടുകാരുമായി പിണങ്ങിയതിനെ കുറിച്ച് നടി ഭാവന വെളിപ്പെടുത്തൽ "
english_title: "Actress Bhavana talks about falling out with her actress friends"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68324/actress-bhavana-talks-about-falling-out-with-her-actress-friends"
published_at: "2022-09-14T20:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321ebb1145f5_bhvasss.jpg"
keywords: []
---

# കൂട്ടുകാരുമായി പിണങ്ങിയതിനെ കുറിച്ച് നടി ഭാവന വെളിപ്പെടുത്തൽ 

> **Lead Summary:** കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. കന്നട നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെയാണ് ഭാവന മലയാളത്തില്‍ നിന്നും ഇടവേള എടുക്കുന്നത്. ശേഷം കന്നട ചിത്രത്തില്‍ സജീവമാവുകയായിരുന്നു.

## Article Content

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. കന്നട നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെയാണ് ഭാവന മലയാളത്തില്‍ നിന്നും ഇടവേള എടുക്കുന്നത്. ശേഷം കന്നട ചിത്രത്തില്‍ സജീവമാവുകയായിരുന്നു.

അതേ സമയം തന്റെ കല്യാണ ദിവസമുണ്ടായ ചില സംഭവങ്ങളും നടി വെളിപ്പെടുത്തി. ഓണത്തിന് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഭാവന. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് നടിമാരായ കൂട്ടുകാരികള്‍ കല്യാണദിവസം പറ്റിച്ച സംഭവത്തെ കുറിച്ച് പറഞ്ഞത്. അന്ന് ഭയങ്കര സങ്കടമായതിന്റെ പിണക്കം താനവിടെ കാണിച്ചെന്നും അതും വാര്‍ത്തയായെന്നും ഭാവന പറയുന്നു. 

'നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് ഇവളുമാര്‍ ഭയങ്കര പ്ലാനിങ് ആയിരുന്നു. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, സൈനോര, രമ്യ ഇവരൊക്കെയാണ് അതിലുണ്ടായിരുന്നത്. ഞാന്‍ കല്യാണം കഴിഞ്ഞ് വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെ ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു.

എനിക്കും സന്തോഷമുള്ള കാര്യമായത് കൊണ്ട് ഓക്കെ പറഞ്ഞു. ഞാന്‍ കാണാതിരിക്കാന്‍ വേണ്ടി ഞാനുപ്പോള്‍ അവര്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതൊക്കെ നിര്‍ത്തും. എന്നെ അറിയിക്കാതെ ഗ്രൂപ്പൊക്കെ ഉണ്ടാക്കി. എന്നിട്ട് കളര്‍ കോഡ് സാരിയൊക്കെ എല്ലാവര്‍ക്കും ഉണ്ട്. 

ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് എത്തുമ്പോഴെക്കും നിങ്ങള്‍ വരണട്ടോ എന്നൊക്കെ ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഓക്കെയാണെന്ന് അവരും പറഞ്ഞു. ശേഷം കല്യാണമൊക്കെ കഴിഞ്ഞ് ഞാന്‍ ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ എന്റെ സുഹൃത്തുക്കളായി അവിടെ ഒരാളുമില്ല. ബാക്കി ക്ഷണിച്ചിട്ടുള്ള അതിഥികളൊക്കെ അവിടെയുണ്ട്. എന്നെ പറ്റിക്കാന്‍ വേണ്ടി എവിടെയോ ഒളിച്ചിരിക്കുന്നതാവുമെന്ന് ആദ്യം കരുതി. 

പക്ഷേ സ്റ്റേജില്‍ കയറി, കല്യാണത്തിന്റെ ചടങ്ങുകളൊക്കെ നടത്തി. ആളുകള്‍ വന്ന് ഫോട്ടോ എടുക്കാനൊക്കെ തുടങ്ങിയിട്ടും ഇവരെ മാത്രം കാണുന്നില്ല. കുറേ കഴിഞ്ഞപ്പോഴുണ്ട് എല്ലാവരും കൂടി വരുന്നു. എനിക്കാകെ സങ്കടവും ദേഷ്യവുമായി. അവരെന്നോട് സോറി പറയന്‍ വരുവാണ്. ഞാന്‍ പോയിക്കോ മിണ്ടണ്ടെന്ന് പറഞ്ഞു. അത് വലിയ വാര്‍ത്തയായി. ഭാവന കൂട്ടുകാരികളുടെ കൈ തട്ടി മാറ്റിയെന്നൊക്കെ പറഞ്ഞ് വാര്‍ത്ത വന്നു. 

അവരെല്ലാവരും സാരി ഉടുത്ത് മുല്ലപ്പൂവൊക്കെ വെച്ച് വരാന്‍ ലേറ്റ് ആയതാണ്. ഒരാള്‍ റെഡിയാവാന്‍ തന്നെ സമയം എടുക്കും. അപ്പോള്‍ അത്രയും പേര് റെഡിയാവണ്ടേ, അതാണ് ലേറ്റ് ആയത്. പക്ഷേ ഞങ്ങളെന്തോ വഴക്കിട്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നതെന്ന്' ഭാവന പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/68324/actress-bhavana-talks-about-falling-out-with-her-actress-friends)