---
title: "പരസ്യമായി ലിപ് ലോക്ക് ചെയ്ത് താരങ്ങൾ; ചിത്രം വൈറലാകുന്നു "
english_title: "A new picture shared by singer Amrita Suresh is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68276/a-new-picture-shared-by-singer-amrita-suresh-is-going-viral"
published_at: "2022-09-14T16:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321b7289d69e_amrutha.jpg"
keywords: []
---

# പരസ്യമായി ലിപ് ലോക്ക് ചെയ്ത് താരങ്ങൾ; ചിത്രം വൈറലാകുന്നു 

> **Lead Summary:** സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നവരാണ് ​ഗായിക അമൃത സുരേഷും ജീവിത പങ്കാളി ​ഗോപി സുന്ദറും. ഇരുവരും കുറച്ച് നാളുകളായി പ്രണയത്തിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അമൃതയും ​ഗോപി സുന്ദറും തങ്ങൾ പ്രണയത്തിലാണെന്ന് അറിയിച്ചത്. 

## Article Content

സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നവരാണ് ​ഗായിക അമൃത സുരേഷും ജീവിത പങ്കാളി ​ഗോപി സുന്ദറും. ഇരുവരും കുറച്ച് നാളുകളായി പ്രണയത്തിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അമൃതയും ​ഗോപി സുന്ദറും തങ്ങൾ പ്രണയത്തിലാണെന്ന് അറിയിച്ചത്. 

ഇപ്പോൾ ഒരു മനോഹരമായൊരു പ്രണയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃതയും ​ഗോപി സുന്ദറും. ഇരുവരും പ്രണയാർദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് താരങ്ങൾ‌ പങ്കുവെച്ച ഫോട്ടോയിലുള്ളത്. ഫോട്ടോ വളരെ വേ​ഗത്തിൽ വൈറലായി അമൃതയുടെ സഹോദരി അഭിരാമി അടക്കം കമന്റുകളുമായി എത്തി.

'തൊന്തരവാ...' എന്നാണ് ഫോട്ടോ കണ്ട് അഭിരാമി കമന്റായി കുറിച്ചത്. അഭിരാമി മാത്രമല്ല മറ്റ് നിരവധി ആരാധകരും കമന്റുകൾ കുറിച്ചു. എല്ലാവരും 'ക്യൂട്ട് കപ്പിൾ, നന്നായിട്ടുണ്ട്' തുടങ്ങിയ കോംപ്ലിമെന്റുകളാണ് ഇുവരുടേയും പുതിയ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. 

പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ​ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽമീഡിയിയൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ​ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ അത്തരം കമന്റുകൾ താരങ്ങൾ മൈൻഡ് ചെയ്യാതായതോടെ സദാചാരം ചമഞ്ഞെത്തുന്ന സൈബർ ആങ്ങളമാരും പെങ്ങമ്മാരും അമൃതയുടയേും ​ഗോപി സുന്ദറിന്റേയും ഫോട്ടോയ്ക്ക് ഹേറ്റ് കമന്റ് ഇടുന്നിൽ നിന്നും പിന്മാറിയിട്ടുണ്ട്. 

നിങ്ങൾ ജീവിതം ആഘോഷിക്കൂ തുടങ്ങി നിവരവധി മനോഹര കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് വരുന്നത്. കൂടാതെ വിദേശത്തുള്ള ഒരു എഫ്എമ്മിന് അഭിമുഖം നൽകിയതിന്റെ വീഡിയോയും അമൃതയും ​ഗോപി സുന്ദറും പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്ന വ്യക്തിയാരാണെന്ന് ചോദിച്ചപ്പോൾ‌ ​ഗോപി സുന്ദർ അമൃതയുടെ പേരാണ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/68276/a-new-picture-shared-by-singer-amrita-suresh-is-going-viral)