---
title: "അവാര്‍ഡ് വാങ്ങാനെത്തി, ബോഡിഗാര്‍ഡിന്റെ അടിയേറ്റ് രണ്‍വീര്‍ സിംഗ്; വീഡിയോ "
english_title: "Now Ranveer Singh's video is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68270/now-ranveer-singhs-video-is-going-viral"
published_at: "2022-09-14T15:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321ace4178e7_ranveer_sing.jpg"
keywords: []
---

# അവാര്‍ഡ് വാങ്ങാനെത്തി, ബോഡിഗാര്‍ഡിന്റെ അടിയേറ്റ് രണ്‍വീര്‍ സിംഗ്; വീഡിയോ 

> **Lead Summary:** തിരക്ക് നിയന്ത്രിക്കുന്നതിനിടെ ബോഡിഗാര്‍ഡിന്റെ അടി കൊണ്ടത് രണ്‍വീര്‍ സിംഗിന്. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം.

## Article Content

തിരക്ക് നിയന്ത്രിക്കുന്നതിനിടെ ബോഡിഗാര്‍ഡിന്റെ അടി കൊണ്ടത് രണ്‍വീര്‍ സിംഗിന്. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം.

രണ്‍വീര്‍ സിംഗിനെ കണ്ട് ഫോട്ടോ എടുക്കാനായി ആരാധകര്‍ തിങ്ങിക്കൂടുകയായിരുന്നു. ഇതേ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കവെയാണ് രണ്‍വീറിന് അടിയേറ്റത്.

അടികൊള്ളുന്നത് വ്യക്തമല്ലെങ്കിലും ഇതിന് ശേഷം രണ്‍വീര്‍ മുഖം തടവുന്നത് വീഡിയോയില്‍ കാണാം. അടി കൊണ്ടെങ്കിലും ശാന്തത കൈവിടാതെ നടന്‍ അവിടെ നിന്നും മാറുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ ഹിന്ദി നടനുള്ള പുരസ്‌കാരമാണ് രണ്‍വീറിന് ലഭിച്ചത്.

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ ഡയലോഗ് പറഞ്ഞു കൊണ്ടാണ് രണ്‍വീര്‍ അവാര്‍ഡ് സ്വീകരിക്കാനായി വേദിയില്‍ എത്തിയത്. പുഷ്പ തിയേറ്ററില്‍ കാണാന്‍ പറ്റിയില്ല, എന്നാല്‍ പുഷ്പ 2 തിയേറ്ററില്‍ തന്നെ പോയിരുന്ന് കാണുമെന്നും ബംഗളൂരുവില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തിന് നന്ദിയും താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/68270/now-ranveer-singhs-video-is-going-viral)