---
title: "താൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ലായിരുന്നു; രഞ്ജു രഞ്ജിമാർ"
english_title: "The video in which Ranju revealed about his marriage is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/68253/the-video-in-which-ranju-revealed-about-his-marriage-is-now-going-viral"
published_at: "2022-09-14T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321a363ce8d2_ranju_ranjimar.jpg"
keywords: []
---

# താൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ലായിരുന്നു; രഞ്ജു രഞ്ജിമാർ

> **Lead Summary:** സ്വപ്രയത്നം കൊണ്ട് സമൂഹത്തിന്റെ ഒന്നാം നിരയിലേക്ക് ഉയർന്ന താരമാണ് രഞ്ജു രഞ്ജിമാർ. ഇന്ന് കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി- ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഇന്ത്യയിലുള്ള സിനിമ-സീരിയല്‍-മോഡല്‍ സെലിബ്രിറ്റികള്‍ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളര്‍ത്തിയ രഞ്ജു തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

## Article Content

സ്വപ്രയത്നം കൊണ്ട് സമൂഹത്തിന്റെ ഒന്നാം നിരയിലേക്ക് ഉയർന്ന താരമാണ് രഞ്ജു രഞ്ജിമാർ. ഇന്ന് കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി- ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഇന്ത്യയിലുള്ള സിനിമ-സീരിയല്‍-മോഡല്‍ സെലിബ്രിറ്റികള്‍ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളര്‍ത്തിയ രഞ്ജു തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

‘തന്നിലെ മാറ്റങ്ങൾ ആദ്യം തിരിച്ചറിഞ്ഞത് വീട്ടുകാരാണ്. പക്ഷെ അവർ ഒരിക്കലും തന്നെ മാറ്റി നിർത്തിയി‌ട്ടില്ല. അമ്മയ്ക്ക് പെൺകുട്ടികളെ എപ്പോഴും ഇഷ്ടമാണ്. അതുകൊണ്ട് താൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ലായിരുന്നു. അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹവും സ്വപ്നവും തന്റെ വിവാഹമാണ്.

പക്ഷെ തന്റെ ജീവിതത്തിൽ ഇതുവരെ താൻ ആ​ഗ്രഹിക്കാത്തൊരു കാര്യമാണ് വിവാഹമെന്നത്. ലോകത്ത് തനിക്ക് ആ​ഗ്രഹം തോന്നാത്ത രണ്ട് കാര്യങ്ങളെയുള്ളു.”അതിൽ ഒന്ന് വിവാഹവും മറ്റൊന്ന് ഡ്രൈവിങ് പഠിക്കുക എന്നതുമാണ്. രണ്ടിനോ‌ടും താൽപര്യമില്ല. അതിന്റെ പോസറ്റീവും നെ​ഗറ്റീവും കണ്ട് അതിനുള്ള സൊലൂഷനും കണ്ട വ്യക്തിയാണ് താൻ.

അതുകൊണ്ട് തന്നെ എല്ലാം ഒരു ഭാ​ഗ്യ പരീക്ഷണമാണെങ്കിൽ കൂടിയും വിവാഹമെന്ന കോൺസപ്റ്റിലേക്ക് പോകാൻ തനിക്ക് താൽപര്യമില്ലെന്നുമാണ് രഞ്ജു രഞ്ജിമാർ പറയുന്നത്.’ ‘ലിവിങ് ടു​ഗെതറിനോടും താൽപര്യമില്ല. താൻ ഫ്രീയാണ്. പല നല്ല പ്രപ്പോസലുകളും വന്നിട്ടുണ്ട്.

പക്ഷെ തനിക്ക് എന്റേതായ ചില ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം ഒപ്പം സഞ്ചരിക്കുമെന്ന് ഉറപ്പുള്ള ഒരാൾ വന്നാൽ ചിലപ്പോൾ വിവാഹത്തിന് സമ്മതിച്ചേക്കും. തനിക്ക് എന്റേതായ തിരക്കിനിടയിൽ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല.

അതുകൊണ്ട് പിന്നീട് വലിയ പ്രശ്നങ്ങളുണ്ടാകും. എന്റെ അടുത്ത് നവവധു ഒരുങ്ങാൻ വരുമ്പോൾ ആ കുട്ടിയുടെ ആഭരണങ്ങളും സാരിയും താൻ ദേഹത്ത് വെറുതെ വെച്ച് നോക്കാറുണ്ട്. അത്രയൊക്കെ മാത്രമെ ആ​ഗ്രഹമുള്ളു. അതിനപ്പുറത്തേക്ക് താൽപര്യമില്ലെന്നും അവർ പറഞ്ഞു. പൊരുതി നേടിയ ഈ സ്ത്രീത്വം താൻ ആസ്വദിക്കുകയാണെന്നും അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും തൻ്റെ കുറുമ്പി കുട്ടികളുടെ കർക്കശക്കാരിയായ അമ്മയാണ് താനെന്നും’ രഞ്ജു കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/68253/the-video-in-which-ranju-revealed-about-his-marriage-is-now-going-viral)