സെലിബ്രിറ്റികള്‍ക്ക് സൗജന്യമായി ലഹരി മരുന്ന്; സിനിമാ താരം ആശുപത്രിയില്‍!

സെലിബ്രിറ്റികള്‍ക്ക് സൗജന്യമായി ലഹരി മരുന്ന്; സിനിമാ താരം ആശുപത്രിയില്‍!
2022-09-14T12:45:00 | By Susmitha Surendran

കൊച്ചിയില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് രാസലഹരി ഏജന്റുമാര്‍. ലഹരി കാര്‍ട്ടല്‍ എന്ന ഏജന്റുമാരാണ് രാസലഹരി പ്രചരിപ്പിക്കുന്നത്.

ഇത്തരം ലഹരിക്ക് അടിമയായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍ ആശുപത്രിയിലായി. അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് താരത്തെ ആശുപത്രിയിലാക്കിയത്. ഒടുവില്‍ റിലീസ് ചെയ്ത സിനിമയുടെ വിജയത്തിന് ശേഷമാണ് താരം ലഹരിക്ക് അടിമയായത്.

പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടി താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് അവശനിലയില്‍ കണ്ടെത്തിയ താരത്തെ ആശുപത്രിയിലാക്കിയത്. തലേന്ന് രാത്രി ലഹരി ഉപയോഗിച്ച് മതിഭ്രമമുണ്ടായ യുവാവ് വീടിന് സമീപത്തെ പറമ്പു മുഴുവന്‍ മണ്‍വെട്ടി ഉപയോഗിച്ചു കുഴിച്ചിരുന്നു.

ചികിത്സയോടു സഹകരിച്ചാല്‍ ഏതാനും മാസങ്ങള്‍ കൊണ്ടു യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഗ്രാമിനു 4000 രൂപ മുതല്‍ 8000 രൂപ വരെയാണ് രാസലഹരികള്‍ക്ക് ഈടാക്കുന്നത്.

സെലിബ്രിറ്റികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലെ ലഹരി പോര്‍ട്ടലുകള്‍ വഴി കാര്‍ട്ടലുകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇവര്‍ക്കു വേണ്ടി മാത്രം പ്രത്യേക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുണ്ടാക്കി ഇവരുടെ ലഹരി അനുഭവങ്ങള്‍ അതില്‍ പങ്കുവെയ്പ്പിക്കും. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിന് കനത്ത പ്രതിഫലവും സൗജന്യമായി ലഹരി മരുന്നുമാണ് സെലിബ്രിറ്റികള്‍ക്ക് നല്‍കുക.

Content Highlight: Free drugs for celebrities; Movie star in the hospital!

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup