---
title: "ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച്  നടി സ്മിനു സിജോ"
english_title: "Now actress Sminu Sijo has shared her joy of seeing Srinivasan at home."
publisher: "moviemax.in"
canonical_url: "https://moviemax.in/news/68183/now-actress-sminu-sijo-has-shared-her-joy-of-seeing-srinivasan-at-home"
published_at: "2022-09-14T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63216f56489d1_sreenivasan.jpg"
keywords: []
---

# ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച്  നടി സ്മിനു സിജോ

> **Lead Summary:** മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടൻ ശ്രീനിവാസന്‍ . നടൻ സമ്മാനിച്ച സിനിമകളും കഥാപാത്രങ്ങളും എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . താരത്തിന്റെ ഓരോ ചെറുതും വലുതുമായ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ ആകാംക്ഷയാണ് . ഈ അടുത്ത് ശ്രീനിവാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു . അസുഖബാധിതനായി ആശുപത്രിയില്‍ കിടന്ന സമയത്തെ ചിത്രമാണ് വൈറലായത്. 

## Article Content

മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടൻ ശ്രീനിവാസന്‍ . നടൻ സമ്മാനിച്ച സിനിമകളും കഥാപാത്രങ്ങളും എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . താരത്തിന്റെ ഓരോ ചെറുതും വലുതുമായ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ ആകാംക്ഷയാണ് . ഈ അടുത്ത് ശ്രീനിവാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു . അസുഖബാധിതനായി ആശുപത്രിയില്‍ കിടന്ന സമയത്തെ ചിത്രമാണ് വൈറലായത്. 

ഇതിന് പിന്നാലെ മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയിലും ശ്രീനിവാസന്‍ പങ്കെടുത്തു. ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ സൂചനകള്‍ അദ്ദേഹം ഇതിലൂടെ വ്യക്തമാക്കി. ഇപ്പോഴിതാ ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി സ്മിനു സിജോ. ശ്രീനിയേട്ടന്‍ ഇന്നും പൂര്‍ണ ആരോഗ്യവാനാണെന്നാണ് സ്മിനു പറയുന്നത്. 

''ഈ സന്തോഷം എന്നും മായാതിരിക്കട്ടെ.. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്. 

ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടനെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്ന് ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റ്റര്‍വ്യൂവില്‍ പറയാന്‍ മറന്നതോ അതോ അടുത്ത ഇന്റര്‍വ്യൂവില്‍ പറയാന്‍ മാറ്റിവച്ചതോ അറിയില്ല. 

എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. 

പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ചു ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്..'' എന്നുമാണ് സ്മിനു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/68183/now-actress-sminu-sijo-has-shared-her-joy-of-seeing-srinivasan-at-home)