---
title: "രാഷ്ട്രീയം പറയുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ല; വെളിപ്പെടുത്തി  നിഖില വിമല്‍"
english_title: "Actress Nikhila Vimal says she has no problem talking about politics."
publisher: "moviemax.in"
canonical_url: "https://moviemax.in/news/68161/actress-nikhila-vimal-says-she-has-no-problem-talking-about-politics"
published_at: "2022-09-14T10:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632163a971ba7_nikhila_vimal.jpg"
keywords: []
---

# രാഷ്ട്രീയം പറയുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ല; വെളിപ്പെടുത്തി  നിഖില വിമല്‍

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ താരമാണ് നിഖില വിമല്‍ . താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താലപ്പര്യം ആണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .

## Article Content

മലയാളികൾക്ക് സുപരിചിതയായ താരമാണ് നിഖില വിമല്‍ . താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താലപ്പര്യം ആണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .

രാഷ്ട്രീയം പറയുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ലെന്ന് പറയുകയാണ്  നടി നിഖില വിമല്‍. താന്‍ രാഷ്ട്രീയം പറയുന്ന ആളാണ്. അഭിമുഖങ്ങളില്‍ ചോദിക്കുമ്പോഴാണ് ഇക്കാര്യം ആളുകളിലേക്ക് എത്തുന്നത്.

പിന്നീട് പലരും കമ്യൂണിസ്റ്റ് ആണല്ലേ എന്നൊക്ക ചോദിക്കാറുണ്ട് എന്നാണ് നിഖില പറയുന്നത്. ഞാന്‍ രാഷ്ട്രീയം പറയുന്ന ആളാണ്. ഞാന്‍ വന്നിരിക്കുന്ന സ്ഥലം നോക്കിയാല്‍ എന്റെ രാഷ്ട്രീയം വ്യക്തമാണ്.

എന്നാല്‍ ചില ഇന്റര്‍വ്യൂകളില്‍ അതിനെകുറിച്ച് ചോദിക്കുമ്പോഴാണ് ഇക്കാര്യം ആളുകളിലേക്ക് എത്തന്നുന്നത്. പിന്നീട് നിങ്ങള്‍ കമ്മ്യൂണിസ്റ്റാണല്ലേ എന്ന് ചില ആളുകള്‍ ചോദിക്കാറുണ്ട്.

തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടമാണ്. മൊത്തത്തില്‍ കണ്ണൂര്‍ക്കാരോട് ആളുകള്‍ക്ക് ഒരു പേടിയുണ്ട്.

കയ്യില്‍ വാളുണ്ടോ കത്തിയുണ്ടോ എന്ന ചോദ്യം പലരും അഭിമുഖീകരിച്ചിട്ടുണ്ടാവും എന്നാണ് നിഖില മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സി

ബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കൊത്ത്’ സിനിമയാണ് നിഖിലയുടെതായി റിലീസിന് ഒരുങ്ങുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സെപ്റ്റംബര്‍ 16ന് ആണ് തിയേറ്ററുകളില്‍ എത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/68161/actress-nikhila-vimal-says-she-has-no-problem-talking-about-politics)