---
title: "പിടിച്ച നായ്ക്കൾ മനുഷ്യജീവനെക്കാൾ വലുതല്ല; തെരുവ് നായ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ്"
english_title: "The captured dogs are no larger than human life; Santosh Pandit on the stray dog ​​issue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68121/the-captured-dogs-are-no-larger-than-human-life-santosh-pandit-on-the-stray-dog-issue"
published_at: "2022-09-14T07:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321302066e5d_santhosh_pandit.jpg"
keywords: []
---

# പിടിച്ച നായ്ക്കൾ മനുഷ്യജീവനെക്കാൾ വലുതല്ല; തെരുവ് നായ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയിലെ എല്ലാ മേഖലകളും സ്വയം നിർവ്വഹിച്ചു സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയിലെ എല്ലാ മേഖലകളും സ്വയം നിർവ്വഹിച്ചു സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. 

സമൂഹമാധ്യമങ്ങളിൽ സന്തോഷ് പണ്ഡിറ്റ് വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. അതെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തെരുവ് നായ്ക്കളുടെ വിഷയത്തിലാണ് ഇദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്. ഈ വിഷയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ചു കൊണ്ടിരിക്കുകയാണ്.

തെരുവ് നായ്ക്കളെ മുഴുവൻ കൊല്ലണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്തെത്തുന്നത്. എന്നാൽ അവയെ പുനരധിവസിപ്പിക്കുക ആണ് വഴി എന്നാണ് മറ്റു ചില ആളുകൾ പറയുന്നത്. ഇപ്പോൾ ഈ രണ്ട് ആളുകൾ തമ്മിൽ ചേരിതിരിഞ്ഞുള്ള സംഘടനയാണ് സമൂഹമാധ്യമങ്ങളിൽ. ഇവിടെയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്ന വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നത്.

> “പിടിച്ച നായ്ക്കൾ മനുഷ്യജീവനെക്കാൾ വലുതല്ല. കേരളത്തിൽ കടിയേറ്റ് നിരവധി ആളുകൾ ആണ് മരിക്കുന്നത്. ദിനംപ്രതി നിരവധി ആളുകൾ ആണ് ആക്രമിക്കപ്പെടുന്നത്. അതുപോലെ നിരവധി ആളുകൾ ആണ് ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്” – ഇതായിരുന്നു സന്തോഷ് പണ്ഡിറ്റ് നടത്തിയ പോസ്റ്റ്.

എന്നാൽ ഈ വിഷയത്തിൽ മറ്റു ചില ആളുകളുടെ പ്രതികരണം ഇങ്ങനെയാണ് – സന്തോഷ് പണ്ഡിറ്റ് ഒരിക്കലും ഇങ്ങനെ മനുഷ്യത്വം ഇല്ലാത്ത പ്രസ്താവന നടത്താൻ പാടില്ലായിരുന്നു. താരം തെരുവ് പട്ടികളെക്കുറിച്ച് ആലോചിക്കണമായിരുന്നു എന്നാണ് ഒരു വിഭാഗം മലയാളികൾ പറയുന്നത്. മൃഗസ്നേഹികൾ എന്നാണ് ഇവർ ഇവരെ സ്വയം വിളിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/68121/the-captured-dogs-are-no-larger-than-human-life-santosh-pandit-on-the-stray-dog-issue)