---
title: "താൻ അങ്ങനെയായതിൻ്റെ രഹസ്യം സെക്സ് മാത്രമാണ്; വെളിപ്പെടുത്തി  അനിൽ കപൂർ"
english_title: "The secret of being like that is only sex; Anil Kapoor revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68088/the-secret-of-being-like-that-is-only-sex-anil-kapoor-revealed"
published_at: "2022-09-13T21:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320abb15682b_anil_kapoor.jpg"
keywords: []
---

# താൻ അങ്ങനെയായതിൻ്റെ രഹസ്യം സെക്സ് മാത്രമാണ്; വെളിപ്പെടുത്തി  അനിൽ കപൂർ

> **Lead Summary:** പ്രശസ്ത സിനിമാ നിർമ്മാതാവ് കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയാണ് കോഫി വിത്ത് കരൺ. നിരവധി കാഴ്ചക്കാരുള്ള സൂപ്പർ ഹിറ്റ് പരിപാടിയാണ് ഇത്. ഏറെ വിജയകരമായി പരിപാടിയുടെ ഏഴാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

## Article Content

പ്രശസ്ത സിനിമാ നിർമ്മാതാവ് കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയാണ് കോഫി വിത്ത് കരൺ. നിരവധി കാഴ്ചക്കാരുള്ള സൂപ്പർ ഹിറ്റ് പരിപാടിയാണ് ഇത്. ഏറെ വിജയകരമായി പരിപാടിയുടെ ഏഴാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥിയായി എത്തിയത് പ്രശസ്ത നടൻ അനിൽ കപൂർ ആണ്. ഇദ്ദേഹത്തിനൊപ്പം നടൻ വരുൺ ധവാനും ഉണ്ടായിരുന്നു.

ഹോട്ട് സ്റ്റാറിൽ ആണ് ഈ പരിപാടി സ്ട്രീമിംഗ് ചെയ്യുന്നത്. ഇപ്പോഴിതാ പരിപാടിയുടെ പുതിയ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. അവതാരകൻ കരണും, അനിൽ കപൂറും രസകരമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ ഇതിൽ കാണാം.

കുറച്ചു മുൻപാണ് അനിൽ കപൂറിൻ്റെ മകൾ സോനം കപൂർ ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഇങ്ങനെ ചെറുപ്പം നിലനിർത്തുന്നതിന്റെ രഹസ്യം എന്താണ് എന്നായിരുന്നു അനിലിനോട് അവതാരകൻ ചോദിച്ചത്. ഇതിന് ഒരൊറ്റ മറുപടി മാത്രമാണ് അനിൽ കപൂറിന് പറയുവാൻ ഉണ്ടായിരുന്നത്. സെക്സ് എന്നാണ് അനിൽ കപൂർ ഇതിന് മറുപടി നൽകിയത്.

അദ്ദേഹം ഇതു പറഞ്ഞതിന് പിന്നാലെ അവതാരകനും കൂടെയുണ്ടായിരുന്ന നടനും പൊട്ടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ ഇതൊക്കെ സ്ക്രിപ്റ്റഡ് ആണ് എന്ന് അനിൽ കപൂർ പറയുന്നുണ്ട്. എന്തായാലും ഈ പറഞ്ഞതിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/68088/the-secret-of-being-like-that-is-only-sex-anil-kapoor-revealed)