---
title: "'അല്ലിയുടെ മമ്മയും ഡാഡയും ആയതിൽ അനു​ഗ്രഹീതർ'; പോസ്റ്റ് വൈറൽ "
english_title: "Now Supriya's words are getting attention after sharing one of Alli's writings."
publisher: "moviemax.in"
canonical_url: "https://moviemax.in/news/68084/now-supriyas-words-are-getting-attention-after-sharing-one-of-allis-writings"
published_at: "2022-09-13T21:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320a72b1f16b_prithviraj.jpg"
keywords: []
---

# 'അല്ലിയുടെ മമ്മയും ഡാഡയും ആയതിൽ അനു​ഗ്രഹീതർ'; പോസ്റ്റ് വൈറൽ 

> **Lead Summary:** നടൻ പൃഥ്വിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും പോലെ മലയാളികൾക്ക് സുപരിചിതയാണ് മകൾ അലംകൃത. അല്ലി എന്ന് വിളിക്കുന്നഅലംകൃതയുടെ ചെറിയ വലിയ വിശേഷങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

## Article Content

നടൻ പൃഥ്വിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും പോലെ മലയാളികൾക്ക് സുപരിചിതയാണ് മകൾ അലംകൃത. അല്ലി എന്ന് വിളിക്കുന്നഅലംകൃതയുടെ ചെറിയ വലിയ വിശേഷങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

> ഇപ്പോഴിതാ അല്ലിയുടെ ഒരു എഴുത്ത് പങ്കുവെച്ച് സുപ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ പിറന്നാൾ മനോഹരമാക്കിയതിന് നന്ദി പറഞ്ഞുള്ള അലംകൃതയുടെ കുറിപ്പാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. “ഏറ്റവും മനോഹരമായൊരു പിറന്നാൾ എനിക്ക് തന്നതിന് നന്ദി ഡാഡ.

> പാരസെയ്‌ലിംഗ് അടിപൊളിയായിരുന്നു. എന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകുന്നതിനും, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നതിനും എനിക്കൊപ്പം കളിക്കുന്നതിനും സ്നേഹിക്കുന്നതിനും എന്റെ ഡാഡ ആയതിനും നന്ദി“ എന്നാണ് പൃഥ്വിക്കുള്ള കുറിപ്പിൽ അല്ലി കുറിച്ചത്. “എന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നതിനും സർപ്രൈസുകൾ തരുന്നതിനും എല്ലാറ്റിലും സഹായിക്കുന്നതിനും എന്റെ മമ്മ ആയതിനും നന്ദി,”എന്നായിരുന്നു സുപ്രിയയ്ക്കായി അലംകൃത കുറിച്ചത്.

> ഈ കുറിപ്പാണ് സുപ്രിയ പങ്കുവെച്ചത്. “അല്ലിയുടെ മമ്മയും ഡാഡയും ആയതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. അവളുടെ ഇത്തരം കുറിപ്പുകൾ ഞാൻ ഇഷ്ടപ്പെടുന്നു. ഡാഡ അവളെ വളരെയധികം കാര്യങ്ങൾക്ക് അനുവദിക്കുന്നുവെന്നും മമ്മ അനുവദിക്കുന്നില്ലെന്നും പറഞ്ഞത് ദയവായി ശ്രദ്ധിക്കുമല്ലോ”, എന്നായിരുന്നുി സുപ്രിയയുടെ കുറിപ്പ്.

[https://www.instagram.com/supriyamenonprithviraj/?utm_source=ig_embed&ig_rid=c4c439a9-d52c-4e2a-a18a-cc02bc92c434](https://www.instagram.com/supriyamenonprithviraj/?utm_source=ig_embed&ig_rid=c4c439a9-d52c-4e2a-a18a-cc02bc92c434)

പിന്നാലെ നിരവധി പേരാണ് അല്ലിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇങ്ങനെ ഒരു പൊന്നു മോൾക്ക് ജന്മം നൽകാൻ സാധിച്ചതിൽ നിങ്ങൾ അച്ഛനും അമ്മയും ഭാഗ്യം ചെയ്തിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/68084/now-supriyas-words-are-getting-attention-after-sharing-one-of-allis-writings)