---
title: "കൊച്ചുണ്ണിയുടെ സ്വന്തം കാത്ത ആരാണെന്ന് മനസ്സിലായോ?"
english_title: "Do you understand who Kochunni's own kaththa is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68074/do-you-understand-who-kochunnis-own-kaththa-is"
published_at: "2022-09-13T20:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63209ca12c1d6_pathonbatham_nuttand.jpg"
keywords: []
---

# കൊച്ചുണ്ണിയുടെ സ്വന്തം കാത്ത ആരാണെന്ന് മനസ്സിലായോ?

> **Lead Summary:** വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി ആയി എത്തുന്നത് ചെമ്പൻ വിനോദ് ജോസാണ്. കൊച്ചുണ്ണിയുടെ കാമുകിയായി കാത്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആകട്ടെ നടി മാധുരി ബ്രാഗൻസ.

## Article Content

വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി ആയി എത്തുന്നത് ചെമ്പൻ വിനോദ് ജോസാണ്. കൊച്ചുണ്ണിയുടെ കാമുകിയായി കാത്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആകട്ടെ നടി മാധുരി ബ്രാഗൻസ.

ഒരുപക്ഷേ മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു മുഖം താരത്തിൽ മിന്നിമായാം. ഇതിനു മുൻപ് ജോസഫ് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട് മാധുരി. ജോജു ആയിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയത്. 

മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീട് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ജയറാം നായകനായ പട്ടാഭിരാമൻ എന്ന ചിത്രത്തിലും താരം ഒരു വേഷം ചെയ്തു. ഇതിനിടയിൽ കന്നടയിലും താരം ഒരു കൈ നോക്കി.

ഒരു നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് മാധുരി. തന്റെ കഥാപാത്രമായ കാവീകരിച്ചതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് താരം എത്തിയിരുന്നു. .

### Related Links & Sources
- [Original Story Source](https://moviemax.in/news/68074/do-you-understand-who-kochunnis-own-kaththa-is)