---
title: "'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം'; ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ജഗതി"
english_title: "'43 years of journey together'; Actor Jagathy shared a picture with his wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68069/43-years-of-journey-together-actor-jagathy-shared-a-picture-with-his-wife"
published_at: "2022-09-13T20:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632098ea9aa3f_jagathi.jpg"
keywords: []
---

# 'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം'; ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ജഗതി

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് ജ​ഗതി ശ്രീകുമാർ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ജ​ഗതി കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം സിനിമയില്‍ നിന്നു വിട്ടുനിന്ന ജഗതി സിബിഐ 5 എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് ജ​ഗതി ശ്രീകുമാർ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ജ​ഗതി കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം സിനിമയില്‍ നിന്നു വിട്ടുനിന്ന ജഗതി സിബിഐ 5 എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ തനിക്കൊപ്പം താങ്ങും തണലുമായി നിന്ന ഭാര്യ ശോഭയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജഗതി ശ്രീകുമാര്‍. തങ്ങളുടെ വിവാഹ വാർഷ ദിനത്തിലാണ് നടന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

**

'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം' എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്‌ക്കൊപ്പം നടക്കുന്ന ജഗതിയെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിൽ കാണാൻ സാധിക്കും. പിന്നാലെ നിരവധി പേരാണ് വിവാഹ വാർഷിക ആശംസകളുമായി രം​ഗത്തെത്തിയത്.

[https://www.facebook.com/jagathysreekumarofficial/posts/553361166587182**](https://www.facebook.com/jagathysreekumarofficial/posts/553361166587182)

> "വിവാഹ വാർഷിക ദിനാശംസകൾ. ഹാസ്യതാരം എന്ന നിലയിൽ പകരം വെക്കാൻ ഇപ്പോഴും ആരുമെത്തിയിട്ടില്ല മലയാള സിനിമയിൽ. ആരോഗ്യം കൂടുതൽ മെച്ചപ്പെടട്ടെ. ആശംസകൾ, സന്തോഷ ദിനാവർത്തനങ്ങൾ ഇനിയും അങ്ങയുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു, അമ്പിളികല ചൂടും നിൻ തിരു ജഡയിലെ തുമ്പമലരിനും ഇടമുണ്ടോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/68069/43-years-of-journey-together-actor-jagathy-shared-a-picture-with-his-wife)