---
title: "സ്കൈ ഡൈവിങ്ങിനിടെ ഭക്ഷണം കഴിക്കുന്ന യുവതി; രസകരം ഈ വീഡിയോ"
english_title: "Young woman eating while skydiving;  video "
publisher: "moviemax.in"
canonical_url: "https://moviemax.in/news/68032/young-woman-eating-while-skydiving-video"
published_at: "2022-09-13T17:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63206d1d32663_viral.jpg"
keywords: []
---

# സ്കൈ ഡൈവിങ്ങിനിടെ ഭക്ഷണം കഴിക്കുന്ന യുവതി; രസകരം ഈ വീഡിയോ

> **Lead Summary:** സ്കൈ ഡൈവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വർക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമാനത്തിൽ നിന്ന് താഴേയ്ക്ക് ചാടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ തൂങ്ങിനിന്നുകൊണ്ടായിരുന്നു യുവതിയുടെ വർക്കൗട്ട്.

## Article Content

സ്കൈ ഡൈവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വർക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമാനത്തിൽ നിന്ന് താഴേയ്ക്ക് ചാടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ തൂങ്ങിനിന്നുകൊണ്ടായിരുന്നു യുവതിയുടെ വർക്കൗട്ട്.

ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. മക്കെന്ന എന്ന യുവതിയാണ് ഇവിടെ സ്കൈ ഡൈവിങ്ങിനിടെ മറ്റൊരു സാഹസിക പ്രവൃത്തി ചെയ്യുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ മക്കന്ന സ്കൈഡൈവിനൊപ്പം തന്റെ ഇഷ്ട ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

സ്കൈഡൈവിങ്ങിനിടെ ഭക്ഷണത്തിന്റെ പെട്ടി തുറന്ന് പുറത്തെടുത്ത് കഴിക്കുകയായിരുന്നു മക്കെന്ന. മക്കെന്ന തന്നെയാണ് വീഡിയോ തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഭക്ഷണം അന്തരീക്ഷത്തിൽ വെച്ച് ആസ്വദിച്ചു കഴിക്കുന്നതിന്റെ സന്തോഷവും മക്കെന്നയുടെ മുഖത്ത് കാണാം.

മിഷിഗണിലെ നെപ്പോളിയൻ കഫേയിൽ നിന്നുള്ളതാണ് ഈ ഭക്ഷണം. ബോക്സിനു പുറത്ത് 'നെപ്പോളിയൻ കഫേ' എന്ന് എഴുതിയിരിക്കുന്നതും വീഡിയോയില്‍ കാണാം. മിഷിഗണിലെ നെപ്പോളിയൻ കഫേയിലെ പൈ സ്വാദിഷ്ടമാണെന്നും ഓരോതവണയും ആസ്വദിച്ചു കഴിക്കുകയാണെന്നും ഓരോ ദിവസവും ഇതിനോടുള്ള ഇഷ്ടം എനിക്കു വർധിച്ചു വരികയാണെന്നും ഇത് എന്റെ ദിനങ്ങളെ സന്തോഷമുള്ളതാക്കുന്നുവെന്നും മക്കെന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്‍റുകളാണ് മക്കെന്നയ്ക്ക് ലഭിച്ചത്. ഈ ഭക്ഷണം മുഴുവന്‍ താഴെ നിൽക്കുന്ന ആരുടെയെങ്കിലും തലയിലേക്ക് വീണാൽ എന്തായിരിക്കും അവസ്ഥ എന്നാണ് ഒരാള്‍ ചോദിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/68032/young-woman-eating-while-skydiving-video)