---
title: "'ഇനി ഞാന്‍ അങ്ങനെ ചെയ്യില്ല ടീച്ചറേ...ഉമ്മ'; മനോഹരം ഈ വീഡിയോ, വൈറൽ "
english_title: "'I will not do that again teacher...umma'; This video is beautiful, viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68026/i-will-not-do-that-again-teacherumma-this-video-is-beautiful-viral"
published_at: "2022-09-13T16:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320645ccc9be_viral.jpg"
keywords: []
---

# 'ഇനി ഞാന്‍ അങ്ങനെ ചെയ്യില്ല ടീച്ചറേ...ഉമ്മ'; മനോഹരം ഈ വീഡിയോ, വൈറൽ 

> **Lead Summary:** ഒരു ദിവസം തന്നെ കുട്ടികളുടെ എത്ര രസകരമായ വീഡിയോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികളുടെ കുറുമ്പ് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. ഇവിടെ ഇതാ കുറുമ്പ് കാണിച്ച ഒരു വിദ്യാര്‍ത്ഥിയുടെയും പിണങ്ങി ഇരിക്കുന്ന ഒരു അധ്യാപികയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ഒരു ദിവസം തന്നെ കുട്ടികളുടെ എത്ര രസകരമായ വീഡിയോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികളുടെ കുറുമ്പ് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. ഇവിടെ ഇതാ കുറുമ്പ് കാണിച്ച ഒരു വിദ്യാര്‍ത്ഥിയുടെയും പിണങ്ങി ഇരിക്കുന്ന ഒരു അധ്യാപികയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ക്ലാസില്‍ വികൃതി കാണിച്ചതിന് തന്നോട് മിണ്ടാതെ പിണങ്ങിയിരിക്കുന്ന അധ്യാപികയുടെ അടുത്ത് പോയി ക്ഷമ ചോദിക്കുകയാണ് ഈ കുരുന്ന്. അധ്യാപികയുടെ പിണക്കവും കുട്ടിയുടെ സങ്കടവുമെല്ലാം വീഡിയോയില്‍ കാണാം.

ഇനി താനൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് കുട്ടി അധ്യാപികയോട് പറയുകയാണ്. എന്നാല്‍ അധ്യാപിക അടുക്കുന്നില്ല. ' നീ ചെയ്യില്ല എന്ന് പറഞ്ഞിട്ട് തെറ്റ് വീണ്ടും ചെയ്യുകയാണ്, ഇനി ഞാന്‍ നിന്നോട് സംസാരിക്കില്ല' - പരിഭവത്തോടെ പറയുകയാണ് അധ്യാപിക.

[**https://twitter.com/i/status/1569327422000230400**](https://twitter.com/i/status/1569327422000230400)

എന്നാല്‍ താന്‍ ഇനി ശരിക്കും ആവര്‍ത്തിക്കില്ലെന്ന് വീണ്ടും പറയുകയാണ് കുട്ടി. ഒപ്പം അധ്യാപികയ്ക്ക് ഉമ്മയും നല്‍കി. അധ്യാപികയുടെ പിണക്കം മാറാന്‍ കവിളില്‍ ഉമ്മ കൊടുക്കുന്ന കുരുന്നിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഏറ്റവും ഒടുവില്‍ പിണക്കം മാറി അധ്യാപികയും കുട്ടിക്ക് ഉമ്മ കൊടുക്കുന്നുണ്ട്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.

എന്നാല്‍ ഇത് ഏത് സ്‌കൂളാണെന്നോ മറ്റ് വിവരങ്ങളോ വീഡിയോയില്‍ ഇല്ല. എന്തായാലും ക്യൂട്ട് വീഡിയോ എന്നാണ് ആളുകളുടെ കമന്‍റ്. നമുക്കൊന്നും ചെറുപ്പത്തില്‍ ഇതുപോലെയുള്ള സ്കൂളോ അധ്യാപകരോ ഇല്ലായിരുന്നല്ലോ എന്നാണ് ചിലര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/68026/i-will-not-do-that-again-teacherumma-this-video-is-beautiful-viral)