---
title: "തമന്ന ചിത്രം; 'ബബ്ലി ബൗണ്‍സര്‍' വീഡിയോ ഗാനം പുറത്ത് "
english_title: "Tamanna picture; 'Bubbly Bouncer' video song out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/68019/tamanna-picture-bubbly-bouncer-video-song-out"
published_at: "2022-09-13T16:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63205fea1348a_thamanna.jpg"
keywords: []
---

# തമന്ന ചിത്രം; 'ബബ്ലി ബൗണ്‍സര്‍' വീഡിയോ ഗാനം പുറത്ത് 

> **Lead Summary:** തമന്നയെ ടൈറ്റില്‍ കഥാപാത്രമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബബ്ലി ബൗണ്‍സറിലെ വീഡിയോ ഗാനം പുറത്തെത്തി. മാഡ് ബന്കേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്.

## Article Content

തമന്നയെ ടൈറ്റില്‍ കഥാപാത്രമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബബ്ലി ബൗണ്‍സറിലെ വീഡിയോ ഗാനം പുറത്തെത്തി. മാഡ് ബന്കേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്.

സംഗീതം തനിഷ്ക് ബാഗ്ചി. അസീസ് കൌറും റോമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കൊപ്പം അമിത് ജോഷി, ആരാധന ദേബ്‍നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വിനീത് ജയിന്‍, അമൃത പാണ്ഡേ എന്നിവരാണ് നിര്‍മ്മാണം. സ്റ്റാര്‍ സ്റ്റുഡിയോസ്, ജംഗ്ലി പിക്ചേഴ്സ് എന്നിവയാണ് ബാനറുകള്‍. അഭിഷേക് ബജാജ്, സഹില്‍ വാഹിദ്, സാനന്ദ് വര്‍മ്മ, സൌരഭ് ശുക്ല, സബ്യസാചി ചക്രവര്‍ത്തി, കരണ്‍ സിംഗ് ഛബ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം ഹിമ്മന്‍ ധമിജ, എഡിറ്റിംഗ് മനീഷ് പ്രധാന്‍, കരണ്‍ മല്‍ഹോത്രയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആണ് ചിത്രം. സെപ്റ്റംബര്‍ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/68019/tamanna-picture-bubbly-bouncer-video-song-out)