---
title: "അവര്‍ക്ക് വേണ്ടത് ഉമ്മ പോലും വെക്കാത്ത കന്യകമാരെ;  വെളിപ്പെടുത്തി മഹിമ ചൗധരി  "
english_title: "Now Mahima Chaudhary's interview is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/68002/now-mahima-chaudharys-interview-is-going-viral"
published_at: "2022-09-13T15:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632053a8908ea_mahima_choudari.jpg"
keywords: []
---

# അവര്‍ക്ക് വേണ്ടത് ഉമ്മ പോലും വെക്കാത്ത കന്യകമാരെ;  വെളിപ്പെടുത്തി മഹിമ ചൗധരി  

> **Lead Summary:** ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മഹിമ ചൗധരി. നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലാക്കാന്‍ മഹിമയ്ക്ക് സാധിച്ചിരുന്നു. തന്റെ സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും മഹിമയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹിമ ചൗധരി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 

## Article Content

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മഹിമ ചൗധരി. നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലാക്കാന്‍ മഹിമയ്ക്ക് സാധിച്ചിരുന്നു. തന്റെ സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും മഹിമയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹിമ ചൗധരി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 

ഷാരൂഖ് ഖാന്‍ നായകനായ പര്‍ദേസ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അഭിനയ അരങ്ങേറ്റം. ചിത്രം മികച്ച വിജയം നേടിയതിനൊപ്പം ചിത്രത്തിലെ നായികയായ മഹിമ ചൗധരിയും ആരാധകരെ നേടുകയായിരുന്നു. 

ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ ലോകത്തിലെ മോശം പ്രവണതകളും സ്ത്രീവിരുദ്ധതയുമൊക്കെ മഹിമ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മഹിമ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. 

''നടിമാര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കുന്നൊരു ഇടമായി സിനിമാ ലോകം മാറുകയാണെന്ന് തോന്നുന്നു. നല്ല വേഷങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. പരസ്യങ്ങളുണ്ട്. പവര്‍ഫുള്‍ പൊസിഷനുകളില്‍ അവരുണ്ട്. മുമ്പത്തേതിനേക്കാള്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്'' എന്നാണ് താരം പറയുന്നത്. പിന്നാലെ താരം തന്റെ കാലത്തെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു.

''നിങ്ങള്‍ ഒരാളെ ഡേറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ ആളുകള്‍ നിങ്ങളെ എഴുതിത്തള്ളും. അവര്‍ക്ക് വേണ്ടത് കന്യകമാരെ മാത്രമാണ്, ഉമ്മ പോലും വെക്കാത്തവരെയാണ് വേണ്ടത്. ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഓ അവള്‍ ഡേറ്റ് ചെയ്യുന്നുണ്ടെന്നാകും. കല്യാണം കഴിച്ചെങ്കില്‍ പിന്നെ മറന്നേക്കൂ. കരിയര്‍ അവസാനിച്ചു. കുട്ടികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട കകരിയര്‍ തീര്‍ന്നു'' എന്നാണ് തന്റെ കാലത്ത് നായികമാരോടുള്ള ബോളിവുഡിന്റെ സമീപനത്തെക്കുറിച്ച് മഹിമ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/68002/now-mahima-chaudharys-interview-is-going-viral)