എം ടിയും സംവിധായകന് ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി .കഥ ഇനി എം ടി ക്ക് സ്വന്തം രണ്ടാമൂഴം തിരക്കഥയെ ചൊല്ലി എം ടി വാസുദേവന്‍ നായരും സംവിധായകന് ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പായി .ബ്രഹ്മാണ്ഡ ചിത്രവുമായി ഇരുവരും തമ്മിലുണ്ടായ കേസിലാണ് ധാരണ .
രണ്ടാമൂഴവുമായി ബന്ധപ്പെട്ട കരാര്‍ ലംഘനം ഉണ്ടായപ്പോള്‍ ആണ് തിരക്കഥ തിരിച്ചു നല്‍കണമെന്ന് എം ടി ആവശ്യപെട്ടത് . കരാര്‍ ഒപ്പിട്ട ശേഷം മൂന്നു വര്‍ഷത്തിനുള്ളില്‍ ചിത്രികാരം തുടങ്ങണമെന്നാണ് കരാര്‍ . എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാത്തത്തില്‍ അത്രിപ്തി അറിയിച്ചിരുന്നു .പിന്നീട് സംവിധായകാനും കമ്പനിക്കുമെതിരെ എം ടി കോടതിയെ സമീപിച്ചത് .
കഥയും തിരക്കഥയും പൂര്‍ണമായും എം ടി ക്ക് . തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനൽകും, ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തുക 1.25 കോടി എംടിയും തിരിച്ചുനൽകും. കോടതികളിലുള്ള കേസുകൾ ഇരുവരും പിൻവലിക്കും ഇതാണ് ഒത്തുതീർപ്പ് വ്യവസ്ഥ .വി എസ് ശ്രീകുമാർ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം ഭീമൻ കേന്ദ്ര കഥാപാത്രം ആകാൻ പാടില്ലെന്ന് മാത്രം.ഇരുവരുയം തമ്മിലുള്ള തർക്കം പരിഹരിച്ച് ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചതായി അറിയിച്ച് ശ്രീകുമാർ മേനോൻ കേസ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.
Mahabharata can be a movie, Bhima should not be the central character