---
title: "പക്ഷേ നിങ്ങളുടെ വൃത്തികെട്ട ഫോട്ടോസ് അത് ഇഷ്ടമല്ല, ആഷികയുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് ,  മറുപടി വൈറല്‍"
english_title: "The comment below Aashika's photo, the actor's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67994/the-comment-below-aashikas-photo-the-actors-reply-went-viral"
published_at: "2022-09-13T14:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63204b48eccc3_ashika_ashok.jpg"
keywords: []
---

# പക്ഷേ നിങ്ങളുടെ വൃത്തികെട്ട ഫോട്ടോസ് അത് ഇഷ്ടമല്ല, ആഷികയുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് ,  മറുപടി വൈറല്‍

> **Lead Summary:** സ്ത്രീകള്‍ക്ക് നേരെ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണം നടക്കാറുണ്ട്. സെലിബ്രിറ്റികളാണ് ഇതിന് കൂടുതലും ഇരകളാകുന്നത്. ചിലര്‍ ഇതിനോട് ശക്തമായ പ്രതികരിക്കാറുണ്ടെങ്കില്‍ മറ്റു ചിലര്‍ മൗനം പാലിച്ചു നില്‍ക്കാറാണ് പതിവ്.

## Article Content

സ്ത്രീകള്‍ക്ക് നേരെ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണം നടക്കാറുണ്ട്. സെലിബ്രിറ്റികളാണ് ഇതിന് കൂടുതലും ഇരകളാകുന്നത്. ചിലര്‍ ഇതിനോട് ശക്തമായ പ്രതികരിക്കാറുണ്ടെങ്കില്‍ മറ്റു ചിലര്‍ മൗനം പാലിച്ചു നില്‍ക്കാറാണ് പതിവ്.

നടിമാരുടെ വസ്ത്രധാരണം ,മേക്കപ്പ് ഇതൊക്കെയാണ് ചിലരുടെ പ്രശ്‌നം. ഇതിന് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകള്‍ വരാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ താരവും നടിയുമായ ആഷിക അശോകന്റെ ഫോട്ടോയ്ക്ക് താഴെ വന്ന ചില മോശം കമന്റുകള്‍ ആണ് വൈറല്‍ ആവുന്നത്.

**

സാരി ഉടുത്തു നില്‍ക്കുന്ന ഒരു ഫോട്ടോ താരം പങ്കിട്ടിരുന്നു. സ്ത്രീകള്‍ ബഹുമാനം ആഗ്രഹിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കിട്ടത് . ഇതിന് താഴെയാണ് അജിത്ത് എന്ന അക്കൗണ്ടില്‍ നിന്ന് വളരെ മോശം തരത്തിലുള്ള കമന്റുകള്‍ വന്നത്.

നിങ്ങളെ എനിക്ക് ഇഷ്ടമാണ് പക്ഷേ നിങ്ങളുടെ വൃത്തികെട്ട ഫോട്ടോസ് അത് ഇഷ്ടമല്ല എന്ന വാക്കുകളും പങ്കുവെച്ച കമന്റില്‍ ഉണ്ട്. ഇതിന് ആഷിക മറുപടിയും കൊടുത്തു, ഓരോരുത്തരുടെ കാഴ്ചപ്പാടാണ് നിങ്ങള്‍ക്ക് അങ്ങനെയാവാന്‍ തോന്നുന്നത് എന്നും നടി പങ്കുവെച്ച മറുപടി കമന്റില്‍ ഉണ്ട്.

ഇതിനോടകം നിരവധി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് ആഷിക . ഷോട്ട് ഫിലീമിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെക്കാറുണ്ട് നടി.

[https://www.instagram.com/ashi_angela_official/?utm_source=ig_embed&ig_rid=e21f9031-ad35-4ca8-882f-3ac10a2c03b7**](https://www.instagram.com/ashi_angela_official/?utm_source=ig_embed&ig_rid=e21f9031-ad35-4ca8-882f-3ac10a2c03b7)

### Related Links & Sources
- [Original Story Source](https://moviemax.in/news/67994/the-comment-below-aashikas-photo-the-actors-reply-went-viral)