'ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ'; ഡോ. റോബിൻ രാധാകൃഷ്‍ണൻ പങ്കുവെച്ച വീഡിയോ വൈറൽ

'ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ';  ഡോ. റോബിൻ രാധാകൃഷ്‍ണൻ പങ്കുവെച്ച വീഡിയോ വൈറൽ
2022-09-13T14:14:00 | By Susmitha Surendran

സാമൂഹ്യ മാധ്യമങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതമാണ് ഡോ. റോബിൻ രാധാകൃഷ്‍ണൻ എന്ന പേര്. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാത്തവരുടെയും കുടുംബത്തിലെ ഒരു അംഗത്തെ പോലെ റോബിൻ കടന്നുവന്നത് ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാര്‍ത്ഥി ആയതോടെയാണ്.

ബിഗ് ബോസിൽ എത്തിയതോടെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ റോബിന് കഴിഞ്ഞു. ഇത്തവണത്തെ സീസണിലെ കരുത്തനായ മത്സരാർത്ഥിയായിരുന്നു റോബിൻ. എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തിറങ്ങേണ്ടി വന്നെങ്കിലും റോബിന് ആരാധകര്‍ വര്‍ദ്ധിച്ചതേയുള്ളൂ.


ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിനു ശേഷവും ഡോ. റോബിൻ രാധാകൃഷ്‍ണൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരോടെ നിരന്തരം സംവദിക്കാറുണ്ട്. താൻ കമ്മിറ്റഡാണെന്നും വിവാഹം ഫെബ്രുവരിയിലായിരിക്കുമെന്നും ഡോ. റോബിൻ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. 'പലരും പറയുന്നുണ്ടായിരുന്നു എന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്. എന്നാൽ ഇതുവരെ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ?. ആരതി പൊടി എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്.

https://www.instagram.com/reel/CiT1u6wOEHh/?utm_source=ig_embed&ig_rid=8e104d80-911b-4141-ba0b-c31822b990a1

ഇരുവരുടെയും സ്നേഹം ദൃഢമായതാണെന്ന് തെളിയിക്കുന്നതാണ് ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും. ഷൂട്ടിംഗിനായി പോകുന്ന ഭാവി വധുവിനെ വളരെ വികാര നിർഭരമായി യാത്രയാക്കുന്ന വിഡിയോയാണ് അടുത്തിടെ റോബിൻ പങ്കുവെച്ചിരിക്കുന്നത്.

സിനിമ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ, മിസ്സ്‌ യു എന്നാണ് ഡോ റോബിൻ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വിമാനത്തിൽ കയറിയതിനു ശേഷവും ഇരുവരും വീഡിയോ കാൾ ചെയ്യുന്നുണ്ട്. സംസാരിക്കാൻ കഴിയാതെ ആരതിയുടെ വാക്കുകൾ ഇടറുന്നതും കണ്ണ് നിറയുന്നതും റോബിൻ ആരാധകരെയും സങ്കടത്തിലാക്കി.

ഒന്നും സംസാരിക്കാൻ കഴിയാതെ റോബിനും നോക്കി ഇരിക്കുന്നത് കാണാം. ഇരുവരുടെയും സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നാണ് ആരാധകരുടെ ആശംസ.

പ്രമുഖ മോട്ടിവേഷണല്‍ സ്‍പീക്കറും ഡോക്ടറുമാണ് റോബിന്‍ രാധാകൃഷ്‍ണന്‍. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിന്‍. സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് സ്വദേശം.

Content Highlight: 'Hurry up after all the shooting'; Dr. The video shared by Robin Radhakrishnan went viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup