---
title: "സാരിയിൽ തിളങ്ങി  ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍"
english_title: "Janhvi Kapoor resplendent in saree; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67972/janhvi-kapoor-resplendent-in-saree-pictures-go-viral"
published_at: "2022-09-13T13:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63203e9f81d49_janvi_kapoor.jpg"
keywords: []
---

# സാരിയിൽ തിളങ്ങി  ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

> **Lead Summary:** അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെത്തിയതാണ് ജാന്‍വി കപൂര്‍. ഇന്ന് ബോളിവുഡിൽ മാത്രമല്ല മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

## Article Content

അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെത്തിയതാണ് ജാന്‍വി കപൂര്‍. ഇന്ന് ബോളിവുഡിൽ മാത്രമല്ല മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

പൊതുവേ മോഡേണ്‍ ഔട്ട്ഫിറ്റുകളിലാണ് ജാന്‍വി കപൂര്‍ തിളങ്ങാറുള്ളത്. എന്നാല്‍ മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. അടുത്തിടെ ക്രോപ്പ് ടോപ്പിലും ഷോർട്ട്സിലും തിളങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സാരിയിൽ സ്റ്റൈലിഷായി തിളങ്ങിയ ജാന്‍വിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരി താരത്തിന് ഏറെ ഇഷ്ടമുള്ള വസ്ത്രമാണ്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് ജാൻവി ഇത്തവണ തിളങ്ങിയത്.

വൈറ്റ് സാരിയാണ് താരം ധരിച്ചത്. സീക്വിൻസ് കൊണ്ട് ഡിസൈന്‍ ചെയ്ത സാരിയാണിത്. വെള്ളയില്‍ നീലയും പിങ്കും സീക്വിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ള സറി ബോർഡറും സാരിയെ മനോഹരമാക്കുന്നു. ഹാൾട്ടർ നെക് ബ്രാലറ്റ് ആണ് താരം പെയർ ചെയ്തത്.

നീല കല്ലുകൾ പതിപ്പിച്ച കമ്മലുകൾ ആണ് ജാന്‍വി ആക്സസറൈസ് ചെയ്തത്. ഗ്ലാം മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

'ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/67972/janhvi-kapoor-resplendent-in-saree-pictures-go-viral)