---
title: "സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാതെ സംസാരിച്ചു പരിഹരിക്കു; താരത്തിന്  നേരെ വിമര്‍ശനം"
english_title: "Solve problems in your own life by talking without discussing them on social media; Criticism of the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67942/solve-problems-in-your-own-life-by-talking-without-discussing-them-on-social-media-criticism-of-the-actress"
published_at: "2022-09-13T12:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63202b044d57b_anusree.jpg"
keywords: []
---

# സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാതെ സംസാരിച്ചു പരിഹരിക്കു; താരത്തിന്  നേരെ വിമര്‍ശനം

> **Lead Summary:** ചെറുപ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട് നടി അനുശ്രീ. സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു വിവാഹം. ക്യാമറാമാന്‍ വിഷ്ണുവിനെയാണ് അനുശ്രീ ജീവിതപങ്കാളിയാക്കിയത്.

## Article Content

ചെറുപ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട് നടി അനുശ്രീ. സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു വിവാഹം. ക്യാമറാമാന്‍ വിഷ്ണുവിനെയാണ് അനുശ്രീ ജീവിതപങ്കാളിയാക്കിയത്.

ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില കുടുംബ പ്രശ്‌നങ്ങളിലൂടെയാണ് അനുശ്രീയും വിഷ്ണുവും കടന്നുപോകുന്നത്. സോഷ്യല്‍ മീഡിയ വഴി ഇതേക്കുറിച്ച് പറഞ്ഞുകൊണ്ട് അനുശ്രീ തന്നെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ അനുശ്രീയെ വിമര്‍ശിച്ചാണ് ആളുകള്‍ എത്തുന്നത്. ഓരോ ദിവസം കഴിയുംതോറും അനുശ്രീയെ വിമര്‍ശിക്കുന്നവരും കൂടി വരികയാണ്. ഈ അടുത്ത് പങ്കുവെച്ച പോസ്റ്റില്‍ എല്ലാം സിംഗിള്‍ മദര്‍ എന്ന് അനുശ്രീ മെന്‍ഷന്‍ ചെയ്യാറുണ്ട്. ഇതോടെയാണ് വിമര്‍ശനവും ശക്തമായത്.

അച്ഛന്‍ കൂടെയില്ലാതെ വളര്‍ന്ന ഒരാള്‍ ഒരിക്കലും സ്വന്തം കുഞ്ഞിന് ആ അവസ്ഥ വരാന്‍ അനുവദിക്കാതിരിക്കുക എന്നാണ് ശ്രദ്ധേയമായ ഒരു കമന്റ്. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാതെ സംസാരിച്ചു പരിഹരിക്കും എന്നും ആരാധകര്‍ പറയുന്നു.

സിംഗിള്‍ മദര്‍ ലൈഫ് എന്ന ടാഗിലും കടുത്ത വിമര്‍ശനമാണ് എത്തുന്നത്. ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്ന അച്ഛനോ അമ്മയോ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും അനുശ്രീയുടെ പെരുമാറ്റം കുഞ്ഞിനെ അച്ഛനില്‍ നിന്നും അകറ്റുന്നതാണെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ കമന്റുകളോടൊന്നു താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/67942/solve-problems-in-your-own-life-by-talking-without-discussing-them-on-social-media-criticism-of-the-actress)