ഓരോ യാത്രയിലും കൂട്ടായി നായ, ഇ റിക്ഷാ ഡ്രൈവറുടെ വീഡിയോ വൈറലാവുന്നു

ഓരോ യാത്രയിലും കൂട്ടായി നായ, ഇ റിക്ഷാ ഡ്രൈവറുടെ വീഡിയോ വൈറലാവുന്നു
2022-09-13T11:59:00 | By Susmitha Surendran

നായകൾ മനുഷ്യരെ അക്രമിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വർധിച്ച് വരികയാണ്. പലർക്കും നായ ഒരു പേടിസ്വപ്നം ആവുകയാണ്. എന്നാൽ, മനുഷ്യരും നായകളും തമ്മിലുള്ള ബന്ധം പലപ്പോഴും വളരെ വൈകാരികമാണ്.

വളർത്തുനായകളെ മനുഷ്യർ പലപ്പോഴും തങ്ങളുടെ വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ് കാണുന്നത്. ഇവിടെ ഒരു ഇ റിക്ഷാ ഡ്രൈവർ തനിക്കൊപ്പം ഓരോ റൈഡിലും ഒരു നായയേയും കൂടെ കൊണ്ടുപോകും.

അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ആ തെരുവ് നായയുടെ പേര് മോത്തി എന്നാണ്. വീഡിയോയിൽ മനുഷ്യനൊപ്പം ഇരിക്കുന്ന നായ തന്റെ ഓരോ റൈഡും ആസ്വദിക്കുന്നതായി കാണാം.

ഡ്രൈവറോട് ആരുടെയാണ് ഈ നായ എന്ന് ചോദിക്കുമ്പോൾ 'അത് എന്റേതാണ്' എന്നാണ് ഡ്രൈവർ പറയുന്നത്. @adoptionplz എന്ന ഹാൻഡിലിൽ നിന്നാണ് വീഡിയോ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവ് നായകളുടെ രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് പ്രസ്തുത പേജ്.

https://www.instagram.com/reel/ChNKZB8pjH7/?utm_source=ig_embed&ig_rid=61a49c7f-f519-4917-a256-a4e452ab1eeb

രജത് സക്സേന എന്ന വ്യക്തിയുടേതാണ് പേജ്. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഞാൻ രക്ഷാപ്രവർത്തനം കഴിഞ്ഞ് മടങ്ങുമ്പോൾ, തന്റെ സവാരി ആസ്വദിക്കുന്ന മോത്തി എന്ന നായയെ ഞാൻ കണ്ടു. ഞാൻ ആ വ്യക്തിയോട് അതേ കുറിച്ച് ചോദിച്ചപ്പോൾ, മോത്തിക്ക് അവനോടൊപ്പം ദിവസവും യാത്ര ചെയ്യാൻ ഇഷ്ടമാണെന്ന് പറഞ്ഞു.

“ നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയതും. 'ഹൃദയം കൊണ്ട് സമ്പന്നനായ ആൾ. മോത്തി വളരെ ക്യൂട്ടാണ്. നിങ്ങൾ രണ്ടുപേരും അനു​ഗ്രഹിക്കപ്പെടട്ടെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

അതേ സമയം മറ്റൊരാൾ സമാനമായ തന്റെ അനുഭവം കമന്റിലെഴുതി. 'ഒരിക്കൽ താൻ ഇതുപോലെ യാത്ര ചെയ്യുമ്പോൾ ഒരാൾ ഇതുപോലെ ഒരു നായയെ കൊണ്ടുപോകുന്നത് കണ്ടു. ആ നായ ആകെ തുണിയിൽ പൊതിഞ്ഞാണിരുന്നത്. കാരണം ചോദിച്ചപ്പോൾ ഒരു അപകടത്തിൽ അതിന്റെ നാല് കാലുകളും ഒരു അപകടത്തിൽ നഷ്ടപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത്' എന്നായിരുന്നു കമന്റ്.

Content Highlight: Collectively dog, e-rickshaw driver's video goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup