---
title: " മരണമടഞ്ഞ സഹായിയുടെ മകന്‍റെ വിവാഹത്തിന് താലി കൈമാറാനെത്തി വിക്രം: വീഡിയോ"
english_title: "Vikram arrives to give thali at the wedding of his deceased helper's son: Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67924/vikram-arrives-to-give-thali-at-the-wedding-of-his-deceased-helpers-son-video"
published_at: "2022-09-13T11:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320207d5e06c_vikram.jpg"
keywords: []
---

#  മരണമടഞ്ഞ സഹായിയുടെ മകന്‍റെ വിവാഹത്തിന് താലി കൈമാറാനെത്തി വിക്രം: വീഡിയോ

> **Lead Summary:** ഒപ്പം പ്രവര്‍ത്തിക്കുന്നവരോട് ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ് നടന്‍ വിക്രം, അത് സിനിമയിലായാലും പുറത്തായാലും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിക്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍ ആവുകയാണ്.

## Article Content

ഒപ്പം പ്രവര്‍ത്തിക്കുന്നവരോട് ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ് നടന്‍ വിക്രം, അത് സിനിമയിലായാലും പുറത്തായാലും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിക്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍ ആവുകയാണ്.

40 വര്‍ഷത്തോളം വിക്രത്തിന്‍റെ വീട്ടുജോലിക്കാരനായി പ്രവര്‍ത്തിച്ച ഒഴിമാരന്‍റെ മകന്‍ ദീപക്കിന്‍റെയും വര്‍ഷിണിയുടെയും വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ ആണത്. അടുത്തിടെയായിരുന്നു ഒഴിമാരന്‍റെ മരണം.

**

അദ്ദേഹത്തിന്‍റെ ഭാര്യ മേരിയും ദീര്‍ഘകാലമായി വിക്രത്തിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. തിരുപ്പോരൂര്‍ കന്തസാമി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൃത്യസമയത്തു തന്നെ വിക്രം എത്തി.

[https://twitter.com/i/status/1569353718298214400**](https://twitter.com/i/status/1569353718298214400)

വെള്ള സില്‍ക്ക് ജൂബയും മുണ്ടുമായിരുന്നു അദ്ദേഹത്തിന്‍റെ വേഷം. വിക്രം എത്തുന്നതറിഞ്ഞ് അദ്ദേഹത്തിന്‍റെ ആരാധകരുടെ വലിയ സംഘവും ക്ഷേത്രവളപ്പില്‍ എത്തിയിരുന്നു. വിവാഹച്ചടങ്ങില്‍ താലി കൈമാറ്റം നടത്തിയതും വിക്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67924/vikram-arrives-to-give-thali-at-the-wedding-of-his-deceased-helpers-son-video)