---
title: "ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കിയേ ഒറ്റനോട്ടത്തിൽ തിരിച്ചറിയാമോ? ചിത്രം വൈറൽ "
english_title: "Can you recognize the little genius in the picture at a glance? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67841/can-you-recognize-the-little-genius-in-the-picture-at-a-glance-the-picture-went-viral"
published_at: "2022-09-12T20:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f48fd3875e_MEENA.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കിയേ ഒറ്റനോട്ടത്തിൽ തിരിച്ചറിയാമോ? ചിത്രം വൈറൽ 

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ കൗതുകം നൽകാറുണ്ട്. വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ വൈറലായി മാറാറുള്ളത്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ കൗതുകം നൽകാറുണ്ട്. വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ വൈറലായി മാറാറുള്ളത്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ചിത്രമാണ്. ചിത്രത്തിൽ കാണുന്ന കുട്ടി ആരാണെന്ന് ഒരൊറ്റ നോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ?

കൂടുതലും സൂപ്പർതാര ചിത്രങ്ങളിലാണ് താരത്തെ കാണാറുള്ളത്. നടി മീനെയാണ് ചിത്രത്തിൽ ഉള്ളത്. അന്തരിച്ച പ്രശസ്ത തെലുങ്ക് കൃഷ്ണം രാജുവിനൊപ്പം ഉള്ള ഓർമ്മ ചിത്രമാണ് മീന പങ്കുവെച്ചത്.

ബാലതാരമായി മീന ഇദ്ദേഹത്തോടൊപ്പം അഭിനയിച്ച ചിത്രമാണ് ഇത്. പ്രശസ്ത തെന്നിന്ത്യൻ താരം പ്രഭാസിന്റെ അമ്മാവൻ കൂടിയാണ് ഇദ്ദേഹം.

മൂന്നു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. 1982 ലാണ് മീന ബാലതാരമായി സിനിമയിൽ അരങ്ങേറുന്നത്. നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയോടൊപ്പം മോഹൻലാലിനൊപ്പം ഒക്കെ താരം അഭിനയിച്ചു. ഒരുപക്ഷേ മോഹൻലാലിനൊപ്പം ആയിരിക്കും മലയാളത്തിൽ താരം ഏറ്റവും അധികം സിനിമകൾ ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67841/can-you-recognize-the-little-genius-in-the-picture-at-a-glance-the-picture-went-viral)