---
title: "പക്ഷെ ആള്‍ക്ക് അതൊക്കെ ഭയങ്കര ചമ്മലാണ്; ഷെഫ്‌ന പറയുന്നു "
english_title: "When I feel love, I will kiss you anywhere"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67764/when-i-feel-love-i-will-kiss-you-anywhere"
published_at: "2022-09-12T15:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631efd7da0c81_SHAFNA.jpg"
keywords: []
---

# പക്ഷെ ആള്‍ക്ക് അതൊക്കെ ഭയങ്കര ചമ്മലാണ്; ഷെഫ്‌ന പറയുന്നു 

> **Lead Summary:** ഏറെ നാളത്തെ പ്രണയത്തിനുശേഷം ഒന്നായവരാണ് നടി ഷഫ്‌നയും നടന്‍ സജിനും. പ്ലസ് ടു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയും ചെയ്തു, ആ ബന്ധ പ്രണയത്തിലേക്കും എത്തി.

## Article Content

ഏറെ നാളത്തെ പ്രണയത്തിനുശേഷം ഒന്നായവരാണ് നടി ഷഫ്‌നയും നടന്‍ സജിനും. പ്ലസ് ടു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയും ചെയ്തു, ആ ബന്ധ പ്രണയത്തിലേക്കും എത്തി.

ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇപ്പോള്‍ കുടുംബവുമായി നല്ല ബന്ധമാണ് ഇരുവര്‍ക്കും. ഷഫ്‌ന സിനിമയിലും അതുപോലെ സീരിയലിലു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുണ്ട്, സജിന്‍ സ്വാന്തനം എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സാന്ത്വനത്തിലെ ശിവനെ പ്രേക്ഷകര്‍ക്കെല്ലാം ഒത്തിരി ഇഷ്ടമാണ്. ഇപ്പോള്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷെഫ്‌നയും സജിനും. ഞങ്ങള്‍ പരസ്പരം എപ്പോഴും സപ്പോര്‍ട്ട് ചെയ്തു നില്‍ക്കാറുണ്ട് എന്ന് താരങ്ങള്‍ പറയുന്നു . വിവാഹ ശേഷവും ഷെഫ്‌നയെ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് താനായിരുന്നു എന്ന് സജിന്‍ പറഞ്ഞു.

ഞങ്ങള്‍ പുറത്ത് പോകുമ്പോള്‍ ഞാന്‍ ഇക്കാക്ക് വാരികൊടുക്കും. പക്ഷെ ആള്‍ക്ക് അത് വാങ്ങിക്കാന്‍ ഭയങ്കര മടിയാണ്. മേടിക്കാന്‍ മടികാണിക്കുമ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട് ഭര്യയല്ലേ തരുന്നത് പിന്നെ എന്തിനാണ് മടി കാണിക്കുന്നതെന്ന്.’ ‘പിന്നെ എനിക്ക് സ്‌നേഹം തോന്നുമ്പോള്‍ ഞാന്‍ എവിടെയായലും ഇക്കാക്ക് ഉമ്മ കൊടുക്കും . പക്ഷെ ആള്‍ക്ക് അതൊക്കെ ഭയങ്കര ചമ്മലാണ് താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/67764/when-i-feel-love-i-will-kiss-you-anywhere)