---
title: "ഇത് റാസ്ബെറി ഐസ്ക്രീം മാഗി;  സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു"
english_title: "It's Raspberry Ice Cream Maggi; Going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67735/its-raspberry-ice-cream-maggi-going-viral-on-social-media"
published_at: "2022-09-12T13:02:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ee0c5b6ce2_viral.jpg"
keywords: []
---

# ഇത് റാസ്ബെറി ഐസ്ക്രീം മാഗി;  സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു

> **Lead Summary:** ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'സ്ട്രീറ്റ് ഫുഡ്' എന്നത് ഒരു വികാരം തന്നെയാണ്. വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം കുറച്ചധികം നാളായി സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുമുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു.

## Article Content

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'സ്ട്രീറ്റ് ഫുഡ്' എന്നത് ഒരു വികാരം തന്നെയാണ്. വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം കുറച്ചധികം നാളായി സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുമുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു.

പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല 'കോമ്പിനേഷനു'കളും ആണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. മാഗി ന്യൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടായി. മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.

ഇപ്പോഴിതാ സമാനമായ ഒരു മാരക കോമ്പിനേഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മാഗി ഐസ്ക്രീമിന്‍റെ വീഡിയോ ആണ് ഇവിടെ വൈറലാകുന്നത്. വെറും ഐസ്ക്രീമല്ല, റാസ്ബെറി ഐസ്ക്രീം മാഗിയാണ് ഇവിടത്തെ ഐറ്റം.

ഇത് തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഭവം എളുപ്പമാണ്. ആദ്യം വെള്ളം തിളക്കുമ്പോള്‍ അതിലേയ്ക്ക് മാഗിയും ടേസ്റ്റ്മേക്കറും ചേര്‍ക്കണം. ശേഷം ഇതിലേയ്ക്ക് റാസ്ബെറി ഫ്ളേവര്‍ ഉള്ള ഒരു ഐസ്ക്രീം സ്റ്റിക് കൂടി ചേര്‍ക്കുമ്പോള്‍ സംഭവം റെഡി.

ഇത് കോണില്‍ നിറച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ ന്യൂഡില്‍സ് പ്രേമികള്‍ രംഗത്തെത്തുകയും ചെയ്തു. മാഗിയെ ഇല്ലായ്മ ചെയ്യുന്നവരെ ശിക്ഷിക്കാൻ‌ വകുപ്പുണ്ടാക്കണം എന്നാണ് പലരും പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67735/its-raspberry-ice-cream-maggi-going-viral-on-social-media)