---
title: "യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; ഞെട്ടിപ്പിക്കുന്ന  വീഡിയോ "
english_title: "Snake stuck in young woman's ear; Shocking video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67713/snake-stuck-in-young-womans-ear-shocking-video"
published_at: "2022-09-12T11:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ed108bb943_viral.jpg"
keywords: []
---

# യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; ഞെട്ടിപ്പിക്കുന്ന  വീഡിയോ 

> **Lead Summary:** പൊതുവേ ആളുകള്‍ക്ക് പേടിയുള്ളൊരു ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകാമെന്നതിനാലാണ് പാമ്പുകളെ കണ്ടാല്‍ ആളുകള്‍ പേടിച്ച് ഓടുന്നത്. എന്നാല്‍ അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്.

## Article Content

പൊതുവേ ആളുകള്‍ക്ക് പേടിയുള്ളൊരു ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകാമെന്നതിനാലാണ് പാമ്പുകളെ കണ്ടാല്‍ ആളുകള്‍ പേടിച്ച് ഓടുന്നത്. എന്നാല്‍ അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്.

എന്തായാലും പാമ്പുകളുടെ ദൃശ്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് നാം കണ്ടത്. ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയെ അമ്പരിപ്പിക്കുന്നത്.

[**https://www.facebook.com/100078698452814/videos/3118940928417494/?t=3**](https://www.facebook.com/100078698452814/videos/3118940928417494/?t=3)

ഒരു യുവതിയുടെ ചെവിയില്‍ കയറിയ മഞ്ഞ നിറത്തിലുള്ള പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഇത് എവിടെയാണ് നടന്നതെന്നോ എപ്പോള്‍ നടന്നതെന്നോ വ്യക്തമല്ല. ചെവിയുടെ ഉള്ളിലേയ്ക്ക് കയറി പോയ പാമ്പിനെയാണ് ഡോക്ടര്‍ ഒരു ക്ലിപ്പ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ചെവിയുടെ ഉള്ളില്‍ ഇരുന്ന് പാമ്പ് തല നീട്ടുന്നത് വരെ വീഡിയോയില്‍ വ്യക്തമാണ്.

നിരവധി ശ്രമങ്ങള്‍ ഡോക്ടര്‍ നടത്തുന്നുണ്ടെങ്കിലും ഒന്നുപോലും വിജയിക്കുന്നില്ല എന്നാണ് വീഡിയോ കണ്ടാല്‍ മനസ്സിലാകുന്നത്.

കണ്ടിരിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള വീഡിയോ ആണിത്. ഫേസ്ബുക്കിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 94,000 പേര്‍ വീഡിയോ ഇതുവരെ കണ്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ സ്ത്രീക്ക് എന്തു സംഭവിച്ചു എന്ന തരത്തില്‍ ആകാംക്ഷ കലര്‍ന്ന നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67713/snake-stuck-in-young-womans-ear-shocking-video)