---
title: "ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി"
english_title: "Mammootty announced the title of Unni Mukundan film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67692/mammootty-announced-the-title-of-unni-mukundan-film"
published_at: "2022-09-12T10:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ec51ca44f1_malikappuram.jpg"
keywords: []
---

# ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി

> **Lead Summary:** നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നാണ് ചിത്രത്തിന്‍റെ പേര്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

## Article Content

നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നാണ് ചിത്രത്തിന്‍റെ പേര്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍ ആണ്.

സം​ഗീതവും പശ്ചാത്തല സം​ഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോ​ഗ്രഫി കനല്‍ കണ്ണന്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ​ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/67692/mammootty-announced-the-title-of-unni-mukundan-film)