---
title: "പൊന്നിയിന്‍ സെല്‍വന്‍ നിരസിക്കാന്‍ കാരണം തുറന്ന് പറഞ്ഞ് താരം"
english_title: "The actor revealed the reason for rejecting Ponniyin Selvan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67617/the-actor-revealed-the-reason-for-rejecting-ponniyin-selvan"
published_at: "2022-09-11T21:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e0b1b8e774_amala.jpg"
keywords: []
---

# പൊന്നിയിന്‍ സെല്‍വന്‍ നിരസിക്കാന്‍ കാരണം തുറന്ന് പറഞ്ഞ് താരം

> **Lead Summary:** **ഇ**തിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ പൊന്നിയിന്‍ സെല്‍വന്‍ എന്ന പേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ്പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം നിര്‍മിക്കുന്നത്.

## Article Content

**ഇ**തിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ പൊന്നിയിന്‍ സെല്‍വന്‍ എന്ന പേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ്പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം നിര്‍മിക്കുന്നത്.

ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളന്‍ അരുള്‍മൊഴി വര്‍മനായി ജയം രവിയുമെത്തുന്നചിത്രമാണ് ഇപ്പോള്‍ ഇതാ ഈ ചിത്രം വേണ്ടെന്ന് വച്ചതിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടി അമല പോള്‍ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ അഭിനയിക്കാന്‍ മണിരത്നം തന്നെ വിളിച്ചുരുന്നുവെന്നും എന്നാല്‍ തന്റെ അന്നത്തെ മാനസികാവസ്ഥ മോശമായതിനാല്‍ ആ കഥാപാത്രം നിരസിക്കേണ്ടി വന്നുവെന്നും അമല പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമലയുടെ പ്രതികരണം.

‘മണിരത്‌നം സാര്‍ പൊന്നിയിന്‍ സെല്‍വനായി എന്നെ ഓഡിഷന്‍ ചെയ്തിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധിക ആണ്. അതുകൊണ്ട് തന്നെ ഞാന്‍ ഏറെ ആവേശത്തിലായിരുന്നു.

എന്നാല്‍ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി. പിന്നീട് 2021ല്‍ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു. ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാല്‍ അതില്‍ ഞാന്‍ ഖേദിക്കുന്നില്ല’, അമല പോള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/67617/the-actor-revealed-the-reason-for-rejecting-ponniyin-selvan)