---
title: "മൂന്ന് മാസത്തോളം ഭര്‍ത്താവിനോട് മിണ്ടാതെയിരുന്ന താരം; കാരണമിതാണ്"
english_title: "The star kept silent to her husband for three months; This is the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67602/the-star-kept-silent-to-her-husband-for-three-months-this-is-the-reason"
published_at: "2022-09-11T20:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631df8ec00b2d_sreedevi.jpg"
keywords: []
---

# മൂന്ന് മാസത്തോളം ഭര്‍ത്താവിനോട് മിണ്ടാതെയിരുന്ന താരം; കാരണമിതാണ്

> **Lead Summary:** **ഇ**ന്ത്യന്‍ സിനിമയുടെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് നടി ശ്രീദേവിയുടെ അകാലത്തിലുള്ള വേര്‍പാട്. ബോളിവുഡിലെ പകരക്കാരില്ലാത്ത നായികയാണ് ശ്രീദേവി. 90 കളില്‍ പല പുരുഷ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലവും താരമൂല്യവു, ബോക്സ് ഓഫീസ് വിജയവും അവകാശപ്പെടാനുണ്ടായിരുന്ന നടി.

## Article Content

**ഇ**ന്ത്യന്‍ സിനിമയുടെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് നടി ശ്രീദേവിയുടെ അകാലത്തിലുള്ള വേര്‍പാട്. ബോളിവുഡിലെ പകരക്കാരില്ലാത്ത നായികയാണ് ശ്രീദേവി. 90 കളില്‍ പല പുരുഷ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലവും താരമൂല്യവു, ബോക്സ് ഓഫീസ് വിജയവും അവകാശപ്പെടാനുണ്ടായിരുന്ന നടി.

സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. മലയാളത്തിലും സിനിമകള്‍ ചെയ്തിട്ടുള്ള ശ്രീദേവി ഒരു കാലത്ത് യുവതലമുറയുടെ ഹരമായിരുന്നു. അവരുടെ വശ്യമായ കണ്ണുകള്‍‌ക്ക് മാത്രം നിരവധി ആരാധകരുണ്ടായിരുന്നു.

ശ്രീദേവിയുടെ ഒഴിഞ്ഞ കസേരയിലേക്ക് കയറിയിരിക്കാന്‍ മാത്രം പ്രതിഭയുള്ള മറ്റൊരാളും ബോളിവുഡില്‍ എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ശ്രീദേവിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ വ്യക്തി ജീവിതവും. നിരവധി പ്രണയ ബന്ധങ്ങള്‍ ശ്രീദേവിക്ക് ജീവിതത്തില്‍ ഉണ്ടായിരുന്നു.

അതില്‍ ഏറ്റവും ഒടുവിലത്തേത് നിര്‍മാതാവ് ബോണി കപൂറുമായിട്ടായിരുന്നു. ശേഷം ഇരുവരും വിവാഹിതരായി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹം ചെയ്ത് രണ്ട് കുട്ടികളുടെ അച്ഛനായിരുന്ന ബോണി കപൂര്‍ ശ്രീദേവിയുടെ സിനിമകള്‍ കണ്ട് ആകൃഷ്ടനായാണ് അവരെ പ്രണയിക്കാന്‍ തുടങ്ങിയത്. ശ്രീദേവിയുടെ മരണം വരെ വിജയകരമായി ഇവര്‍ ദാമ്ബത്യം മുന്നോട്ട് കൊണ്ടുപോയിരുന്നു.

ഇവരുടെ ദാമ്ബത്യ ജീവിതത്തിലെ രസകരമായ പല സംഭവങ്ങളും ഇരുവരും ഇടയ്ക്കിടെ പങ്കുവച്ചിട്ടുണ്ട്. അങ്ങനെ ഒന്നായിരുന്നു, ബോണി കപൂറുമായി മൂന്ന് മാസം മിണ്ടിയിട്ടില്ല എന്ന് ശ്രീദേവി വെളിപ്പെടുത്തിയത്. 2017 ല്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ഇത്.

2017 ല്‍ പുറത്തിറങ്ങിയ തന്റെ 'മമ്' എന്ന സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി മൂന്ന് മാസം ബോണി കപൂറുമായി മിണ്ടിയില്ല എന്നാണ് ശ്രീദേവി പറഞ്ഞത്. ബോണി കപൂര്‍ തന്നെ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. 'മൂന്ന് മാസത്തോളം ഞാന്‍ ബോണി ജിയോട് ഭര്‍ത്താവെന്ന നിലയില്‍ സംസാരിച്ചിരുന്നില്ല.

ഞാന്‍ അദ്ദേഹത്തോട് ഞാന്‍ രാവിലെ സെറ്റില്‍ ഗുഡ് മോര്‍ണിങ് പറയുകയും രാത്രി പാക്ക് അപ്പ് ചെയ്തതിന് ശേഷം ഗുഡ് നൈറ്റ് പറയുകയും ചെയ്തിരുന്നു.അത്രമാത്രമാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്.

ഞാന്‍ പൂര്‍ണ്ണമായും ഒരു ഡയറക്‌ടേഴ്‌സ് ആക്ടറാണ്. ഞാന്‍ അദ്ദേഹത്തിന് (സംവിധായകന്‍ രവി ഉദ്യാവര്‍) പൂര്‍ണ്ണമായി കീഴടങ്ങും. ഞാന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പിന്തുടര്‍ന്നു, അദ്ദേഹം ഗംഭീരമായാണ് അത് ചെയ്തത്,' ശ്രീദേവി പറഞ്ഞു.

1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത്. 70-കളില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താന്‍ ശ്രീദേവിയെ ആദ്യമായി കണ്ടതെന്ന് ഒരു പഴയ അഭിമുഖത്തില്‍ ബോണി കപൂര്‍ ഓര്‍ത്തിരുന്നു. ശ്രീദേവി 1987 ല്‍ ബോണിയുടെ ഇളയ സഹോദരന്‍ അനില്‍ കപൂറിനൊപ്പം മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരിക്കുമ്ബോഴാണ് അവര്‍ സംസാരിക്കുന്നത്.

അവര്‍ പിന്നീട് 90 കളില്‍ പ്രണയത്തിലാവുകയും 1996 ല്‍ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. 1997 മാര്‍ച്ച്‌ 6 ന് ആണ് ഇവരുടെ മൂത്ത കുട്ടി ജാന്‍വി കപൂര്‍ ജനിക്കുന്നത്. 2000ല്‍ ഇവര്‍ക്ക് രണ്ടാമത്തെ മകള്‍ ഖുഷി കപൂറും ജനിച്ചു.

2018 ഫെബ്രുവരി 24 ന് ദുബായില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. നടി സോനം കപൂറിന്റെ കസിന്‍ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഭര്‍ത്താവ് ബോണി കപൂറിനും മകള്‍ ഖുഷി കപൂറിനും എത്തിയതായിരുന്നു ശ്രീദേവി.

### Related Links & Sources
- [Original Story Source](https://moviemax.in/news/67602/the-star-kept-silent-to-her-husband-for-three-months-this-is-the-reason)