---
title: "ചെറിയ പ്രായത്തിൽ വിവാഹം, ഒടുവിൽ ആ വാർത്ത പുറത്തുവിട്ട് ആശാ ശരത്തും ഭർത്താവും"
english_title: "Now the happy news shared by Asha Sarath is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67601/now-the-happy-news-shared-by-asha-sarath-is-going-viral"
published_at: "2022-09-11T20:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631df88cc95df_ASHA_SHARTH.jpg"
keywords: []
---

# ചെറിയ പ്രായത്തിൽ വിവാഹം, ഒടുവിൽ ആ വാർത്ത പുറത്തുവിട്ട് ആശാ ശരത്തും ഭർത്താവും

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആശാ ശരത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആശാ ശരത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

ശരത് എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ദുബായിലേക്ക് താമസം മാറുകയായിരുന്നു.

എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിലാണ് കല്യാണം കഴിഞ്ഞത് എന്നും അന്ന് ശരത്തിന് ദുബായിൽ ആയിരുന്നു ജോലി എന്നതുകൊണ്ട് അങ്ങോട്ട് മാറേണ്ടി വന്നു എന്നും ഒക്കെ ആശാ ശരത് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ശരത് നല്ല കെയറിംഗ് ആയിരുന്നതുകൊണ്ട് ഒരു ഭയവും തോന്നിയിരുന്നില്ല എന്നാണ് ആശാ ശരത് കൂട്ടിച്ചേർത്തത്.

ആശയ ശരത്തിന്റെ സഹോദരനായിരുന്നു വേണു. വേണുവിന്റെ സുഹൃത്ത് ആയിരുന്നു ശരത്. അങ്ങനെയാണ് ആശാ ശരത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ആദ്യമൊക്കെ സുഹൃത്തിൻറെ സഹോദരി ആയിരുന്നത് കൊണ്ട് തന്നെ ഒരു അനുജത്തിയെ പോലെയാണ് ശരത്തേട്ടൻ തന്നോട് പെരുമാറിയത് എന്ന് ആശാ ശരത്ത് പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഇരുവരും അവരുടെ വിവാഹത്തിന്റെ 29ആം വാർഷികം ആഘോഷിക്കുകയാണ്. താരം തന്നെയാണ് ഈ വിശേഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭർത്താവിന് ഒപ്പം നിൽക്കുന്ന ചിത്രമാണ് ആശാ ശരത് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കുവാൻ ഉള്ള സൗഭാഗ്യം ജഗദീശ്വരൻ തരട്ടെ എന്നാണ് മലയാളികൾ പ്രാർത്ഥിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം നിങ്ങൾ രണ്ടുപേരും ഇപ്പോഴും വളരെ ചെറുപ്പമാണ് എന്നും നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 29 വർഷം ആയി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67601/now-the-happy-news-shared-by-asha-sarath-is-going-viral)