---
title: "'വസ്ത്രധാരണത്തില്‍ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നു'; താരത്തിനെതിരെ  സെെബർ ആക്രമണം"
english_title: "'expects a little more in dress'; Saber attack on Anushree"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67595/expects-a-little-more-in-dress-saber-attack-on-anushree"
published_at: "2022-09-11T19:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631defc0d1bf9_ANUSREE.jpg"
keywords: []
---

# 'വസ്ത്രധാരണത്തില്‍ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നു'; താരത്തിനെതിരെ  സെെബർ ആക്രമണം

> **Lead Summary:** മിനിസ്ക്രിനീലൂടെ മലയാളി പ്രേക്ഷക‍ർക്ക് സുപരിചിയായി മാറിയ നടിയാണ് അനുശ്രീ. മുൻപ് അനുശ്രീ പങ്കുവെച്ച വിവാഹമോചനത്തെ കുറിച്ചുള്ള പോസ്റ്റ് ഏറെ ചർച്ചയായി മാറിയിരുന്നു.

## Article Content

മിനിസ്ക്രിനീലൂടെ മലയാളി പ്രേക്ഷക‍ർക്ക് സുപരിചിയായി മാറിയ നടിയാണ് അനുശ്രീ. മുൻപ് അനുശ്രീ പങ്കുവെച്ച വിവാഹമോചനത്തെ കുറിച്ചുള്ള പോസ്റ്റ് ഏറെ ചർച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ക്യാപ്ഷനുകളുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറുന്നത്. ‘ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി’ എന്ന അടിക്കുറിപ്പിനൊപ്പം അനുശ്രീ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ക്യാപ്ഷനെക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് അതിനൊപ്പം കൊടുത്ത ഹാഷ് ടാഗുകളും, നടിയുടെ വസ്ത്രധാരണവുമാണ്. ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു, സ്വതന്ത്രയായ അഭിനേത്രി, സിംഗിള്‍ മോം’ എന്നിങ്ങനെയാണ് അനുശ്രീ കൊടുത്ത ഹാഷ് ടാഗുകള്‍. വസ്ത്രധാരണത്തില്‍ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നുവെന്നാണ് ചില കമൻ്റുകൾ

ഒരുപാട് പേര്‍ അനുശ്രീയുടെ തിരിച്ചുവരവിനെ പ്രശംസിച്ചപ്പോൾ‌ ചിലരൊക്കെ ഉപദേശവുമായാണ് എത്തിയത്. ‘വെറുതെ എന്തിനാണ് കുടുംബ പ്രശ്‌നങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നത്.

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ വീട്ടില്‍ തീര്‍ത്താല്‍ പോരെ. വെറുപ്പിയ്ക്കുന്ന ക്യാപ്ഷനുമായി വരണോ’ എന്നൊക്കെയാണ് കമന്റുകള്‍ 2021ലാണ് അനുശ്രീ വിവാഹിതയായത്. ക്യാമറാമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്.

ഗർഭകാലത്ത് മൂഡ്സ്വിങ്സ് ഉണ്ടായിരുന്നുവെന്നും അക്കാലത്ത് വിഷണുവിനോട് സംസാരിക്കുന്നത് കുറഞ്ഞുവെന്നും ഇപ്പോൾ ചെറിയ സൗന്ദര്യ പിണക്കങ്ങൾ മൂലം അകന്ന് കഴിയുകയാണെന്നുമാണ് അനുശ്രീ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67595/expects-a-little-more-in-dress-saber-attack-on-anushree)