---
title: "സന്തോഷ  വാർത്ത പങ്കുവെച്ചതിന് പിന്നാലെ നടി മൈഥിലി പോയതെങ്ങോട്ടേക്ക് എന്നറിയുമോ?"
english_title: "Do you know where actress Maithili went after sharing the happy news?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67496/do-you-know-where-actress-maithili-went-after-sharing-the-happy-news"
published_at: "2022-09-11T11:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d7e3d0ee78_MAYIDHILI.jpg"
keywords: []
---

# സന്തോഷ  വാർത്ത പങ്കുവെച്ചതിന് പിന്നാലെ നടി മൈഥിലി പോയതെങ്ങോട്ടേക്ക് എന്നറിയുമോ?

> **Lead Summary:**  ഒരു സമയത്ത് മലയാളത്തിൽ സജീവമായ നടിയായിരുന്നു മൈഥിലി. സ്വപ്നതുല്യമായ തുടക്കമാണ് താരത്തിന് ലഭിച്ചത്. പാലേരി മാണിക്യം എന്ന ചിത്രമാണ് താരം ആദ്യം ചെയ്തത്. രഞ്ജിത്ത് ആയിരുന്നു ഈ ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. 

## Article Content

 ഒരു സമയത്ത് മലയാളത്തിൽ സജീവമായ നടിയായിരുന്നു മൈഥിലി. സ്വപ്നതുല്യമായ തുടക്കമാണ് താരത്തിന് ലഭിച്ചത്. പാലേരി മാണിക്യം എന്ന ചിത്രമാണ് താരം ആദ്യം ചെയ്തത്. രഞ്ജിത്ത് ആയിരുന്നു ഈ ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. 

കുറച്ച് മുൻപാണ് താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. സമ്പത്ത് എന്നാണ് മൈഥിലിയുടെ പങ്കാളിയുടെ പേര്. ഒരു ആർക്കിടെക്റ്റ് ആണ് സമ്പത്ത്. ഒരു ട്രീ ഹൗസ് പണിയുടെ ഇടയ്ക്കാണ് സമ്പത്തുമായി പരിചയം എന്നു മൈഥിലി പറഞ്ഞിട്ടുണ്ട്. ഇഷ്ടം ആദ്യമായി പറഞ്ഞത് സമ്പത്ത് ആണ് എന്നും താരം പറയുന്നു.

കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണ് എന്നുള്ള വിവരം മൈഥിലി പുറത്തുവിട്ടത്. ദമ്പതികൾ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. ഓണാശംസകൾക്കൊപ്പമായിരുന്നു താരം ഈ വിവരം പുറത്തുവിട്ടത്. നിരവധി പ്രേക്ഷകരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മറ്റൊരു വിശേഷം കൂടി പങ്കുവെയ്ക്കുകയാണ് താരം.

കുഞ്ഞ് അതിഥിയെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചതിന് പിന്നാലെ നടി മൈഥിലി പോയതെങ്ങോട്ടേക്ക് എന്നറിയുമോ? താരം ഈ സ്ഥലം തിരഞ്ഞെടുക്കുവാൻ ഒരു കാരണമുണ്ട്. ഇങ്ങനെയുള്ള ആഗ്രഹങ്ങൾ ഒക്കെ സാധിക്കണം എന്ന് മലയാളികൾ.

പങ്കാളി സമ്പത്തിനൊപ്പം കൊടൈക്കനാൽ സന്ദർശിച്ചിരിക്കുകയാണ് മൈഥിലി. ഇവിടം താരം സന്ദർശിക്കുവാൻ ഒരു കാരണവുമുണ്ട്. ഭൂമി മാതാവിൽ നിന്നും അനുഗ്രഹം തേടാൻ തങ്ങൾ വീണ്ടും ഹൃദയ ഭൂമിയിൽ എത്തി എന്നാണ് താരം പറയുന്നത്. കൊടൈക്കനാലിൽ വച്ചായിരുന്നു ഇരുവരും ആദ്യം കണ്ടുമുട്ടിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67496/do-you-know-where-actress-maithili-went-after-sharing-the-happy-news)