---
title: "നടി ശ്രുതി സുരേഷും സംവിധായകന്‍ സംഗീത് പി. രാജനും വിവാഹിതരായി"
english_title: "Actress Shruti Suresh and director Sangeet P. Rajan also got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67476/actress-shruti-suresh-and-director-sangeet-p-rajan-also-got-married"
published_at: "2022-09-11T10:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d72132d01c_SRUTHI_SURESH.jpg"
keywords: []
---

# നടി ശ്രുതി സുരേഷും സംവിധായകന്‍ സംഗീത് പി. രാജനും വിവാഹിതരായി

> **Lead Summary:** നടി ശ്രുതി സുരേഷും സംവിധായകന്‍ സംഗീത് പി. രാജനും വിവാഹിതരായി. സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി സുരേഷാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

നടി ശ്രുതി സുരേഷും സംവിധായകന്‍ സംഗീത് പി. രാജനും വിവാഹിതരായി. സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി സുരേഷാണ് ഇക്കാര്യം അറിയിച്ചത്.

‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. തിരുവല്ല, ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വെച്ചാണ് വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രുതി ശ്രദ്ധ നേടുന്നത്. ബേസില്‍ ജോസഫ് നായകനായ ‘പാല്‍തു ജാന്‍വര്‍’ സിനിമയുടെ സംവിധായകനാണ് സംഗീത് പി. രാജന്‍.

[**https://www.instagram.com/reel/CiWi-GPouev/?utm_source=ig_embed&ig_rid=754cc83e-2d1c-49dd-8fd0-14c97fdfb67d**](https://www.instagram.com/reel/CiWi-GPouev/?utm_source=ig_embed&ig_rid=754cc83e-2d1c-49dd-8fd0-14c97fdfb67d)

സംഗീതിന്റെ ആദ്യ സിനിമയാണ് പാല്‍തു ജാന്‍വര്‍. ചിത്രത്തില്‍ ശ്രുതിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നീ ചിത്രങ്ങളിലും ശ്രുതി വേഷമിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67476/actress-shruti-suresh-and-director-sangeet-p-rajan-also-got-married)