---
title: "പച്ചക്കറി അരിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ"
english_title: "Now a video of a child is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67444/now-a-video-of-a-child-is-going-viral"
published_at: "2022-09-11T08:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d48fb41ddc_viral.jpg"
keywords: []
---

# പച്ചക്കറി അരിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ

> **Lead Summary:** കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളും പുതുമ നിറഞ്ഞതാണ്. പുതിയ വാക്കുകള്‍ പഠിക്കുന്നതും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. പുതിയതായി ചില ഭക്ഷണങ്ങള്‍ രുചിക്കുമ്പോഴുള്ള കുട്ടികളുടെ രസകരമായ മുഖഭാവങ്ങളും നാം കണ്ടിട്ടുണ്ട്.

## Article Content

കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളും പുതുമ നിറഞ്ഞതാണ്. പുതിയ വാക്കുകള്‍ പഠിക്കുന്നതും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. പുതിയതായി ചില ഭക്ഷണങ്ങള്‍ രുചിക്കുമ്പോഴുള്ള കുട്ടികളുടെ രസകരമായ മുഖഭാവങ്ങളും നാം കണ്ടിട്ടുണ്ട്.

ഇത്തരത്തില്‍ കുട്ടികളുടെ പല രസകരമായ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മുത്തശ്ശിയുടെ കൈയില്‍ ഇരുന്ന് പൊട്ടിച്ചിരിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്.

അതും മുത്തശ്ശി പച്ചക്കറി അരിയുന്നത് കണ്ടിട്ടാണ് കുഞ്ഞ് പൊട്ടിച്ചിരിക്കുന്നത്. 'റീലി ഫണ്‍' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. മുത്തശ്ശിയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്.

[**https://www.instagram.com/reel/ChxbVUKglRj/?utm_source=ig_embed&ig_rid=9f0f9919-d06f-41cb-90bb-9eefaea91e55**](https://www.instagram.com/reel/ChxbVUKglRj/?utm_source=ig_embed&ig_rid=9f0f9919-d06f-41cb-90bb-9eefaea91e55)

മുത്തശ്ശി പച്ചക്കറികള്‍ അരിയാന്‍ തുടങ്ങുന്നതും കുഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു. വീഡിയോ ഇതുവരെ 4.9 മില്ല്യണ്‍ ആളുകളാണ് കണ്ടത്. 632K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/67444/now-a-video-of-a-child-is-going-viral)