---
title: "'ഇന്റിമേറ്റ് രം​ഗങ്ങള്‍ കണ്ട് മാത്രം ആരും തിയേറ്ററിലേക്ക് വരരുത്' - കുഞ്ചാക്കോ ബോബന്‍"
english_title: "'Nobody should come to the theater just to watch intimate scenes' - Kunchacko Boban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67413/nobody-should-come-to-the-theater-just-to-watch-intimate-scenes-kunchacko-boban"
published_at: "2022-09-10T23:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631cd10ae6fdb_kunchako.jpg"
keywords: []
---

# 'ഇന്റിമേറ്റ് രം​ഗങ്ങള്‍ കണ്ട് മാത്രം ആരും തിയേറ്ററിലേക്ക് വരരുത്' - കുഞ്ചാക്കോ ബോബന്‍

> **Lead Summary:** **കു**ഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി പി ഫെല്ലിനി ഒരുക്കിയ ഒറ്റ് തിയേറ്ററിലെത്തിയിരിക്കുകയാണ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണിത്.

## Article Content

**കു**ഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി പി ഫെല്ലിനി ഒരുക്കിയ ഒറ്റ് തിയേറ്ററിലെത്തിയിരിക്കുകയാണ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണിത്.

മലയാളത്തിലും തമിഴിലും ചിത്രം ഒരുങ്ങിയിട്ടുണ്ട്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഒറ്റിലെ ട്രെയ്‌ലറിലെ ചില ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും നടന്‍ ടൊവിനോയെ കുറിച്ചുമൊക്കെയാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

*ടൊവിനോയുടെ സിനിമകളില്‍ കിസ്സിങ് സീനുകള്‍ പ്രതീക്ഷിക്കാമെന്നൊന്നും ഇപ്പോള്‍ ആരും പറയുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ മിന്നല്‍ മുരളിയും അതിന് ശേഷമുള്ള സിനിമകളുമൊക്കെ നോക്കുകയാണെങ്കില്‍ ആ രീതിയിലുള്ള ചോദ്യങ്ങളും പറച്ചിലുകളുമുണ്ടോ എന്ന ഡൗട്ടുണ്ട്. *

*പിന്നെ എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ പറയാം. ഇതിന് മുന്‍പ് ഞാന്‍ ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ആ ഡാന്‍സ് ഭയങ്കര വൈറലായി. *

*തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍ നമ്മള്‍ എന്തുചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ഡാന്‍സ് ഭയങ്കരമായി വൈറലാകുന്നതും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വന്ന് എന്നെ കാണണമെന്ന് തീരുമാനമെടുക്കുന്നതും. *

* അപ്പോള്‍ സിനിമയിലുള്ള പലരും പറഞ്ഞു ഇത് മതി വേറെ ഒരു പ്രൊമോ മെറ്റീരിയല്‍സും നമ്മള്‍ ചെയ്യേണ്ട എന്ന്. പക്ഷേ ആ ഡാന്‍സ് മാത്രമല്ല ആ സിനിമ. *

*അതിനപ്പുറം പല കാര്യങ്ങളും നമ്മള്‍ക്ക് ആ സിനിമയില്‍ പറയാനുണ്ട്. ആ പാട്ട് വൈറലായെങ്കിലും അതിനേക്കാളുമൊക്കെ അപ്പുറത്ത് വലിയ വിഷയം കൈകാര്യം ചെയ്യുന്ന നല്ല ഹ്യൂമറുകളുള്ള സിനിമയാണ് അത്. *

* അതുകൊണ്ട് നമ്മള്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് സിനിമയിലുള്ള മറ്റു കാര്യങ്ങള്‍ കാണിച്ചു. ഒറ്റിലും ഇത് തന്നെയാണ് എനിക്ക് പറയാനുള്ളത്. *

*ഇന്റിമസി സീന്‍സ് എന്ന് പറയുമ്പോള്‍ അത് മാത്രം ഹൈലെറ്റ് ചെയ്ത് അത് മാത്രം പ്രതീക്ഷിച്ച്‌ വരരുത്. ചിലപ്പോള്‍ അത് ഉണ്ടാവില്ലെന്ന് വരാം. അതല്ല അതിനപ്പുറം ഉള്ള വേറെ രീതിയിലുള്ള സിനിമയാണ് ഒറ്റ്.*

### Related Links & Sources
- [Original Story Source](https://moviemax.in/news/67413/nobody-should-come-to-the-theater-just-to-watch-intimate-scenes-kunchacko-boban)