---
title: "പൃഥ്വിരാജിനെ പോലെ സംവിധാനം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ല - ആര്യ "
english_title: "I don't have the confidence to direct like Prithviraj - Arya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67410/i-dont-have-the-confidence-to-direct-like-prithviraj-arya"
published_at: "2022-09-10T23:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ccc2c84ea3_araya.jpg"
keywords: []
---

# പൃഥ്വിരാജിനെ പോലെ സംവിധാനം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ല - ആര്യ 

> **Lead Summary:** **ത**മിഴിലും മലയാളത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് ആര്യ. നടനായും നിര്‍മ്മാതാവായും തിളങ്ങുന്ന താരം തന്റെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ പ്രമോഷന്റെ ഭാ​ഗമായി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

## Article Content

**ത**മിഴിലും മലയാളത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് ആര്യ. നടനായും നിര്‍മ്മാതാവായും തിളങ്ങുന്ന താരം തന്റെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ പ്രമോഷന്റെ ഭാ​ഗമായി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അടുത്ത സുഹൃത്തായ പൃഥിരാജ് സംവിധായകനായി, ആര്യയ്ക്കും സംവിധാനത്തിലേയ്ക്ക് ഇറങ്ങാന്‍ താല്‍പര്യമുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചു. ചോദ്യത്തിന് വ്യക്തമായ മറുപടിയും താരം നല്‍കി.

'ഡയറക്ടിങ്ങ് എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഒരു പാട് റെസ്പോണ്‍സബിളിറ്റിയുള്ള ജോലിയാ ണിത്. ഒരു സംവിധായകന്‍ ചിന്തിക്കുന്നത് പോലും വിത്യസ്തമായാണ്. എനിക്ക് അത്തരത്തില്‍ ഒരു കോണ്‍ഫിഡന്‍സും മെച്യൂരിറ്റിയും ഒന്നുമില്ല. ഭാവിയില്‍ ഉണ്ടാകുകയാണെങ്കില്‍ സിനിമ സംവിധാനം ചെയ്യും'.

'മലയാള സിനിമയില്‍ എനിക്ക് അടുത്ത ബന്ധമുള്ള നടനാണ് പൃഥ്വിരാജ്. എനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ഇല്ല. മലയാളം സിനിമയില്‍ നിന്ന് എനിക്ക് ധാരളം സുഹൃത്തുക്കളുണ്ട്' ആര്യ പറഞ്ഞു.

അതേസമയം, ആര്യ നായകനായ ക്യാപ്റ്റന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒരു ഫാന്റസി അഡൈ്വഞ്ചര്‍ ഡ്രാമയായാണ് ക്യാപ്റ്റന്‍ ഒരുക്കിയിരിക്കുന്നത്. ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/67410/i-dont-have-the-confidence-to-direct-like-prithviraj-arya)