---
title: "പാതിരാത്രി നൃത്തം ചെയ്യുന്ന യുവതിയും യുവാവും; വീഡിയോ വൈറൽ "
english_title: "Young Woman and Young Man Dancing at Midnight; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67409/young-woman-and-young-man-dancing-at-midnight-the-video-went-viral"
published_at: "2022-09-10T22:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631cc7956f131_Untitled-1.jpg"
keywords: []
---

# പാതിരാത്രി നൃത്തം ചെയ്യുന്ന യുവതിയും യുവാവും; വീഡിയോ വൈറൽ 

> **Lead Summary:** **ഓ**രോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും യഥാര്‍ത്ഥത്തില്‍ നടന്നതോ, അപ്രതീക്ഷിതമായി നടന്നതോ ആയ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും.

## Article Content

**ഓ**രോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും യഥാര്‍ത്ഥത്തില്‍ നടന്നതോ, അപ്രതീക്ഷിതമായി നടന്നതോ ആയ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും.

അതുതന്നെയാണ് ഇവയോട് കാഴ്ചക്കാര്‍ക്ക് തോന്നുന്ന ആകര്‍ഷണവും. ഇത് റീല്‍സുകളുടെ കാലമാണ്. എന്നാല്‍ പറഞ്ഞും പദ്ധതിയിട്ടും ചെയ്യുന്ന കലാപ്രകടനങ്ങളെക്കാളും ജൈവികമായി സംഭവിക്കുന്ന കലാവിഷ്കാരങ്ങളെയാണ് ഏവരും ഇഷ്ടപ്പെടുന്നത്.

പാട്ടും നൃത്തവുമെല്ലാം ഇത്തരത്തില്‍ നൈമിഷികമായി പുറത്തുവരുമ്പോഴുണ്ടാകും അത് കാണുമ്പോഴും ആസ്വദിക്കുമ്പോഴുമുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

മനസിന് ഏറെ സന്തോഷം നല്‍കുന്നൊരു കാഴ്ച തന്നെയാണിത്. പാതിരാത്രിക്ക് തെരുവില്‍ സ്ട്രീറ്റ് ലൈറ്റിന് താഴെ നൃത്തം ചെയ്യുന്ന യുവതിയെയും യുവാവിനെയുമാണ് വീഡിയോയില്‍ കാണുന്നത്. വളരെ ആകര്‍ഷകമായ രീതിയില്‍, പ്രൊഫഷണല്‍ ആയി തന്നെയാണ് ഇരുവരും നൃത്തം ചെയ്യുന്നത്.

ആസ്വദിച്ച് സന്തോഷപൂര്‍വം ഇവര്‍ ചുവടുവയ്ക്കുന്നത് അല്‍പം ദൂരെ മുകളില്‍ നിന്നായി ആരോ പകര്‍ത്തിയതാണ്. ഈ വീഡിയോ ആണ് വൈറലായിരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവതിയും യുവാവും ആരാണെന്നത് ഇതുവരെയും വ്യക്തമായിട്ടില്ല.

ഇവര്‍ പ്രണയിതാക്കളാണോ, സഹോദരങ്ങളാണോ, സുഹൃത്തുക്കളാണോ, അതോ പ്രൊഫഷണല്‍ നര്‍ത്തകരാണോ എന്നതെല്ലാം വീഡിയോ കണ്ടവര്‍ അന്വേഷിക്കുന്നുണ്ട്. ആരായാലും തകര്‍പ്പൻ പെര്‍ഫോമൻസ് തന്നെയാണെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു.

ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുള്ള റീല്‍സോ വീഡിയോയോ ഷൂട്ട് ചെയ്യുകയായിരുന്നിരിക്കാം ഇവര്‍ എന്നും, അല്ലെങ്കില്‍ ഏതെങ്കിലും പെര്‍ഫോമൻസിന് വേണ്ടിയുള്ള പ്രാക്ടീസിലായിരുന്നിരിക്കാം എന്നുമെല്ലാം വീഡിയോ കണ്ടവര്‍ ചര്‍ച്ച ചെയ്യുന്നു. എന്തായാലും മനസിന് സന്തോഷം പകരുന്ന വീഡിയോ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/67409/young-woman-and-young-man-dancing-at-midnight-the-video-went-viral)