---
title: "ആദ്യ പ്രണയം പതിമൂന്നാം വയസില്‍; വിവാഹത്തെക്കുറിച്ച്  ഇനിയ"
english_title: "First love at thirteen; enaya about marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67380/first-love-at-thirteen-enaya-about-marriage"
published_at: "2022-09-10T19:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c9d6963d2c_enaya.jpg"
keywords: []
---

# ആദ്യ പ്രണയം പതിമൂന്നാം വയസില്‍; വിവാഹത്തെക്കുറിച്ച്  ഇനിയ

> **Lead Summary:** മലയാളത്തിലേയും തമിഴിലേയുമെല്ലാം നിറ സാന്നിധ്യമാണ് ഇനിയ. മലയാളിയാണെങ്കിലും ഇനിയ താരമാകുന്നത് തമിഴ് സിനിമയിലൂടെയാണ്. പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ തമിഴില്‍ നിറ സാന്നിധ്യമാണ് ഇനിയ.

## Article Content

മലയാളത്തിലേയും തമിഴിലേയുമെല്ലാം നിറ സാന്നിധ്യമാണ് ഇനിയ. മലയാളിയാണെങ്കിലും ഇനിയ താരമാകുന്നത് തമിഴ് സിനിമയിലൂടെയാണ്. പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ തമിഴില്‍ നിറ സാന്നിധ്യമാണ് ഇനിയ.

ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ഇനിയ പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 

സിനിമകളുടേയും ഷോകളുടേയും വെബ് സീരീസുകളുടേയുമൊക്കെ തിരക്കുകള്‍ക്ക് ഇടയില്‍ പ്രണയിക്കാന്‍ നേരം കിട്ടിയില്ല എന്നാണ് ഇനിയ പറയുന്നത്. വറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇനിയ മനസ് തുറന്നത്. 

പ്രണയിക്കാന്‍ വീട്ടില്‍ എല്ലാ വിധ സ്വാതന്ത്രവും നല്‍കിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമാണ് അതിനാല്‍ വീട്ടില്‍ മുസ്ലീം ആചാരങ്ങള്‍ പ്രകാരമുള്ള ആഘോഷങ്ങളും നടക്കാറുണ്ടെന്നാണ് ഇനിയ പറയുന്നത്. ഞാന്‍ പള്ളിയിലും പോവും അമ്പലത്തിലും പോകും. വീട്ടില്‍ വിളക്ക് കത്തിക്കാറുമുണ്ടെന്നാണ് ഇനിയ പറയുന്നത്. 

പ്രണയിക്കാനുള്ള എല്ലാ സ്വാതന്ത്രവും ഉണ്ടെങ്കിലും സമയമില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പറ്റിയ ആളെ കിട്ടിയിട്ടില്ലെന്നും ഇനിയ പറയുന്നു. മിക്കവാറും അച്ഛനും അമ്മയും അധികം വൈകാതെ എന്നെ ലോക്ക് ചെയ്യും എന്നാണ് കരുതുന്നതെന്നും ഇനിയ പറയുന്നുണ്ട്. അതേമസയം തനിക്ക് സീരിയസ് ആയ പ്രണയം ഒന്നും ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇനിയ പറയുന്നുണ്ട്. പിന്നാലെ ആദ്യ പ്രണയത്തെക്കുറിച്ചും താരം പറയുന്നുണ്ട്. 

എന്റെ ആദ്യത്തെ പ്രണയം പതിമൂന്നാം വയസ്സില്‍ ആയിരുന്നു. സീരിയസ് ആയിരുന്ന ബന്ധം ഒന്നും ആയിരുന്നില്ല, എന്നാലും ആ പ്രണയമാണ് ഇപ്പോഴും ഓര്‍മിയ്ക്കുന്നതെന്നാണ് ഇനിയ പറയുന്നത്. പിന്നാലെ തന്റെ നഷ്ടപ്രണയത്തെക്കുറിച്ചും ഇനിയ സംസാരിക്കുന്നുണ്ട്. ഞാന്‍ അഭിനയത്തിലേക്ക് വരുന്ന സമയത്തായിരുന്നു ആ പ്രണയം. അവര്‍ക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല, അവരുടെ വീട്ടുകാര്‍ക്കും അത് ഇഷ്ടമല്ല, അതോടെ വിട്ടുവെന്നാണ് താരം പറയുന്നത്. 

തന്റെ കല്യാണത്തെക്കുറിച്ചുളള സ്വപ്‌നങ്ങളും താരം പങ്കുവെക്കുന്നുണ്ട്. കല്യാണം കഴിക്കുകയാണെങ്കില്‍ ഷാഹിദ് കപൂറിനെ പോലെ ഒരാളെ കല്യാണം കഴിക്കണം എന്നാണ് എന്റെ ആഗ്രഹമെന്നാണ് ഷാഹിദ് പറയുന്നത്. ചെറുപ്പത്തിലേ തോന്നിയ ക്രഷ് ആണ്. ഇപ്പോഴും അത് അങ്ങനെ തന്നെയുണ്ട്. എന്നാല്‍ അത് പോലെ ഒരാളെ ജീവിതത്തില്‍ കണ്ടിട്ടില്ല, കണ്ട് മുട്ടാന്‍ വേണ്ടി ശ്രമിച്ചിട്ടില്ലെന്നും ഇനിയ പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/67380/first-love-at-thirteen-enaya-about-marriage)