---
title: "മലയാളികളുടെ  നെഞ്ചിലേറ്റിയ ഈ പ്രിയ ഗായകൻ ആരാണെന്ന് മനസ്സിലായോ ? ചിത്രം "
english_title: "Now the childhood picture shared by him is gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67341/now-the-childhood-picture-shared-by-him-is-gaining-attention"
published_at: "2022-09-10T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c69f9f3944_venugopal.jpg"
keywords: []
---

# മലയാളികളുടെ  നെഞ്ചിലേറ്റിയ ഈ പ്രിയ ഗായകൻ ആരാണെന്ന് മനസ്സിലായോ ? ചിത്രം 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ. അദ്ദേഹത്തിൻറെ ആ ശബ്ദം മലയാളികളുടെ ജീവിതത്തിൻറെ ഭാഗമാണ്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ. അദ്ദേഹത്തിൻറെ ആ ശബ്ദം മലയാളികളുടെ ജീവിതത്തിൻറെ ഭാഗമാണ്.

ഏതൊരു മലയാളികളുടെ പ്രിയ ഗാനങ്ങളിൽ വേണുഗോപാലിൻ്റെ ഒരു പാട്ടെങ്കിലും ഉണ്ടാകും.

ഇപ്പോഴിതാ ഇദ്ദേഹം പങ്കുവെച്ച കുട്ടിക്കാല ചിത്രം ശ്രദ്ധ നേടുകയാണ്. പണ്ട് പണ്ട്, ഡൈനോസറുകൾക്കും മുൻപ് ഒരു ഓണനാൾ എന്നാണ് ഇതിന് താരം ക്യാപ്ഷൻ നൽകിയത്. സംഭവം എന്തായാലും ഇൻസ്റ്റന്റ് ആയി ഹിറ്റായിരിക്കുകയാണ്.

ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകൾ ഇതിന് വരുന്നുണ്ട്. വളരെ ക്യൂട്ട് ആണ് കുട്ടി വേണുഗോപാൽ എന്നാണ് ആരാധകരുടെ കമൻറ്. പലതരത്തിലുള്ള രസകരമായ കമൻറുകൾ വരുന്നുണ്ട്. ടെലിവിഷൻ ഷോകളിൽ വിധികർത്താവായും എത്താറുണ്ട് ഇദ്ദേഹം.

[https://www.instagram.com/g.venugopal/?utm_source=ig_embed&ig_rid=56da4384-bb53-49fa-8d76-38ce75f0c67c](https://www.instagram.com/g.venugopal/?utm_source=ig_embed&ig_rid=56da4384-bb53-49fa-8d76-38ce75f0c67c)

### Related Links & Sources
- [Original Story Source](https://moviemax.in/news/67341/now-the-childhood-picture-shared-by-him-is-gaining-attention)