---
title: "ജാക്കറ്റും സൈക്കിളില്‍ സവാരിയും; പുറത്ത് ചാടിയ ചിമ്പാന്‍സിയെ കൈയിലെടുത്തത് ഇങ്ങനെ..."
english_title: "jacket and riding a bicycle; This is how the chimpanzee that jumped out was caught..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67311/jacket-and-riding-a-bicycle-this-is-how-the-chimpanzee-that-jumped-out-was-caught"
published_at: "2022-09-10T14:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c50251de8c_viral.jpg"
keywords: []
---

# ജാക്കറ്റും സൈക്കിളില്‍ സവാരിയും; പുറത്ത് ചാടിയ ചിമ്പാന്‍സിയെ കൈയിലെടുത്തത് ഇങ്ങനെ...

> **Lead Summary:** മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ ഒരു ചിമ്പാന്‍സിയുടെ വീഡിയോ ആണ് അത്തരത്തില്‍ വൈറലാകുന്നത്.

## Article Content

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ ഒരു ചിമ്പാന്‍സിയുടെ വീഡിയോ ആണ് അത്തരത്തില്‍ വൈറലാകുന്നത്.

യുക്രൈനില്‍ കാര്‍കീവ് മൃഗശാലയില്‍ നിന്നാണ് ചിമ്പാന്‍സി ചാടിയത്. ഒടുവില്‍ ഭക്ഷണവും ജാക്കറ്റും മറ്റുമൊക്കെ നല്‍കിയാണ് ചിച്ചി എന്ന ചിമ്പാന്‍സിയെ തിരിച്ച് മൃഗശാലയില്‍ എത്തിച്ചത്.

ഇതിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. റോഡിലൂടെ കറങ്ങി നടക്കുന്ന ചിമ്പാന്‍സിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

[**https://twitter.com/i/status/1566909708195303424**](https://twitter.com/i/status/1566909708195303424)

ശേഷം അതിന് ഭക്ഷണം നല്‍കുന്നതും ജാക്കറ്റ് കൊടുക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മൃഗശാലാ ജീവനക്കാര്‍ ചിച്ചിയെ അനുനയിപ്പിച്ച് കൂട്ടില്‍ തിരികെ എത്തിച്ചത്.

മധുരപലഹാരങ്ങളും മറ്റും നല്‍കിയാല്‍ കൈയിലെടുത്തത്. അവസാനം സൈക്കിളില്‍ കയറ്റിയാണ് ചിമ്പാന്‍സിയെ മൃഗശാലയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67311/jacket-and-riding-a-bicycle-this-is-how-the-chimpanzee-that-jumped-out-was-caught)