---
title: "ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിലേക്ക് "
english_title: "Vani Viswanath returns to the movie "
publisher: "moviemax.in"
canonical_url: "https://moviemax.in/news/6731/vani-viswanath-returns-to-the-movie"
published_at: "2021-10-23T10:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61739d9fb72f3_vaaani.jpg"
keywords: []
---

# ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിലേക്ക് 

> **Lead Summary:** മലയാള സിനിമയുടെ ആക്ഷന്‍ റാണി എന്നറിയപ്പെട്ടിരുന്ന നടിയാണ് വാണി വിശ്വനാഥ്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരം കൂടിയാണ് . ഒരു കാലത്ത് മലയാള സിനിമാ രംഗത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരം കൂടിയാണ് വാണി വിശ്വനാഥ് . അഭിനയിച്നച കഥാപാത്രങ്ങള്‍ ഒക്കെയും അത്രയേറെ ആകര്‍ഷിച്ചവയാണ് . പിന്നീട് നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വാണി മാറി.

## Article Content

മലയാള സിനിമയുടെ ആക്ഷന്‍ റാണി എന്നറിയപ്പെട്ടിരുന്ന നടിയാണ് വാണി വിശ്വനാഥ്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരം കൂടിയാണ് . ഒരു കാലത്ത് മലയാള സിനിമാ രംഗത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരം കൂടിയാണ് വാണി വിശ്വനാഥ് . അഭിനയിച്നച കഥാപാത്രങ്ങള്‍ ഒക്കെയും അത്രയേറെ ആകര്‍ഷിച്ചവയാണ് . പിന്നീട് നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വാണി മാറി.

ഇടയ്ക്ക് തിരിച്ച് വന്നെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നില്ല. എപ്പോഴാണ് വാണി വിശ്വനാഥ് തിരിച്ച് വരിക എന്ന ചോദ്യങ്ങള്‍ക്ക് ഒടുവില്‍ അവസാനമായിരിക്കുകയാണ്. മലയാളത്തില്‍ താന്‍ വീണ്ടും നായികയായി അഭിനയിക്കുകയാണെന്ന സന്തോഷം പങ്കുവെച്ച് നടി രംഗത്ത് വന്നു. രസകരമായ കാര്യം തിരിച്ച് വരവില്‍ ഭര്‍ത്താവ് ബാബുരാജിന്റെ തന്നെ നായികയായി എത്തുന്നു എന്നതാണ്. 

ദി ക്രിമിനല്‍ ലോയര്‍ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ ചിത്രത്തിലാണ് വാണി വിശ്വനാഥും ഭര്‍ത്താവും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ എന്താണെന്നോ അതിന്റെ ഇതിവൃത്തമെന്താണെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇതുവരെ പ്രേക്ഷകര്‍ തന്നെ പിന്തുണയും സ്‌നേഹവും ഇനിയും ഉണ്ടാവണമെന്നും സിനിമയുടെ മറ്റ് വിശേഷങ്ങളും വാണി തുറന്ന് പറഞ്ഞിരിക്കുകയാണ്. ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി. 

''വീണ്ടും മലയാള പ്രേക്ഷകരെ കാണാന്‍ പോവുന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്. അത് നല്ലൊരു കഥാപാത്രത്തോട് കൂടിയാവുനനതില്‍ അതിലുപരി സന്തോഷമുണ്ട്. ഇത്രയും കാലം നല്ലൊരു കഥാപാത്രത്തിന് വേണ്ടി വാണി ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും അല്ല. എന്റേതായ ചില കാര്യങ്ങള്‍ക്ക് വേണ്ടി സിനിമ മാറ്റി വെച്ചതായിരുന്നു. അതില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ നല്ലൊരു കഥാപാത്രം കിട്ടി എന്ന് മാത്രം. ഞാന്‍ ത്രില്ലര്‍ സിനിമകളുടെ വലിയ ആരാധികയാണ്.

ഇവരെന്നെ വിളിച്ച് കഥയുടെ ത്രഡ് പറഞ്ഞപ്പോള്‍ തന്നെ വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഈ സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്റെ കഥാപാത്രം പോലെ തന്നെ ബാബുവേട്ടന്റെയും വേറിട്ട വേഷമാണ്. മായാമോഹിനി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി, എന്നിങ്ങനെയുള്ള സിനിമകളിലെ വ്യത്യസ്ത കഥാപാത്രം നിങ്ങള്‍ ആസ്വദിച്ചിരുന്നു. അതുപോലൊന്നായിരിക്കും ഈ ചിത്രത്തിലും. മാന്നാര്‍ മത്തായിയ്ക്ക് ശേഷം നിങ്ങളെനിക്ക് തന്ന സപ്പോര്‍ട്ടും സ്‌നേഹവും ചെറുതല്ല. അതെന്നും ഉണ്ടായിരിക്കണം.

റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകള്‍ മാത്രം കാണുന്ന മലയാളം പ്രേക്ഷകര്‍ക്കിടയില്‍ കുറച്ച് റിയലിസ്റ്റിക് അല്ലാത്ത സിനിമ ചെയ്ത് കൈയ്യടി വാങ്ങിയിട്ടുള്ള ആളാണ് ഞാന്‍. അതുപോലെയുള്ള പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരിക്കണം. സംവിധായകനും നിര്‍മാതാവിനുമൊക്കെ നന്ദി പറഞ്ഞ് കൊണ്ടാണ് വാണി വാക്കുകള്‍ അവസാനിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/6731/vani-viswanath-returns-to-the-movie)