---
title: "എന്നെ പോലൊരാളെ ഇവള്‍ വിവാഹം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? രവീന്ദ്രര്‍ ചന്ദ്രശേഖന്‍"
english_title: "What is your problem with her marrying someone like me? Ravindra Chandrashekhan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67307/what-is-your-problem-with-her-marrying-someone-like-me-ravindra-chandrashekhan"
published_at: "2022-09-10T14:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c4bde44a81_mahalakshmi.jpg"
keywords: []
---

# എന്നെ പോലൊരാളെ ഇവള്‍ വിവാഹം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? രവീന്ദ്രര്‍ ചന്ദ്രശേഖന്‍

> **Lead Summary:** ഈ അടുത്തായിരുന്നു നടി മഹാലക്ഷ്മിയുടെയും നിര്‍മ്മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖരന്റെ വിവാഹം. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍.

## Article Content

ഈ അടുത്തായിരുന്നു നടി മഹാലക്ഷ്മിയുടെയും നിര്‍മ്മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖരന്റെ വിവാഹം. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍.

കഴിഞ്ഞദിവസം സത്യം ടിവിയില്‍ ഒരു പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഇവിടെ നിന്ന് വളരെ തരംതാണ തരത്തിലുള്ള ചോദ്യങ്ങളാണ് അവതാരകന്‍ ഇവരോട് ചോദിച്ചത്. ഇതിനോട് ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട് ഇരുവരും. പരിപാടി പുറത്തുവിട്ടത്തോടെ അവതാരകന് നേരെ നിരവധി വിമര്‍ശനവും ഉയരുന്നുണ്ട്.

ഒരു കുഞ്ഞു ഉള്ളപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് പോകുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, ഇതിനിടെ നിങ്ങളുടെ വിവാഹത്തിന് പൊരുത്തം നോക്കിയത് ആരെന്നും അവതാരകന്‍ ചോദിച്ചു.

മണവാളന്‍ വലിയൊരു ഗുണ്ടിനെ പോലെയല്ലേ, അവരെ എങ്ങനെ വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് ‘ഒരാള്‍ക്ക് ഇതുപോലെ തന്നെ ഒരു വധു വേണം, അല്ലെങ്കില്‍ വരനെ വേണം എന്ന് ആരാണ് പറഞ്ഞതെന്ന്’ രവീന്ദ്രര്‍ തിരിച്ച് ചോദിക്കുന്നുണ്ട്.

അതേസമയം നിങ്ങളെ പോലെ ഉള്ള പണക്കാര്‍ക്ക് ഇങ്ങനെയുള്ള പെണ്‍കുട്ടികളെ കിട്ടും, ഞാനും നിങ്ങളെ പോലൊരു ഗുണ്ട് ആണെങ്കില്‍ എനിക്കങ്ങനെ ഒരാളെ കിട്ടുമോന്നായി അവതാരകന്‍ ചോദിച്ചപ്പോള്‍, എന്നെ പോലൊരാളെ ഇവള്‍ വിവാഹം കഴിക്കുന്നതില്‍ അവതാരകനായ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം?’ എന്നാണ് രവീന്ദര്‍ ചോദിച്ചത്.

ഈ പരിപാടി റിലീസ് ചെയ്തത് മുതല്‍ അവതാരകന് നേരെ നിരവധി വിമര്‍ശനം ആണ് വരുന്നത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആരോടും ഇനി ചോദിക്കരുത് എന്നാണ് പ്രേക്ഷകര്‍ കമന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67307/what-is-your-problem-with-her-marrying-someone-like-me-ravindra-chandrashekhan)