---
title: "സണ്ണി ലിയോണ്‍ ചിത്രം, 'ഒ മൈ ഗോസ്റ്റ്' ടീസര്‍ പുറത്ത് "
english_title: "The teaser of the film 'Oh My Ghost' has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67293/the-teaser-of-the-film-oh-my-ghost-has-been-released"
published_at: "2022-09-10T13:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c40e242e10_oh_my_ghost.jpg"
keywords: []
---

# സണ്ണി ലിയോണ്‍ ചിത്രം, 'ഒ മൈ ഗോസ്റ്റ്' ടീസര്‍ പുറത്ത് 

> **Lead Summary:** സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. 'ഒ മൈ ഗോസ്റ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും 'ഓ മൈ ഗോസ്റ്റ്' എത്തുക.

## Article Content

സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. 'ഒ മൈ ഗോസ്റ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും 'ഓ മൈ ഗോസ്റ്റ്' എത്തുക.

'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവൻ ആണ്.

ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വ്വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം.

ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്സസണാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67293/the-teaser-of-the-film-oh-my-ghost-has-been-released)