---
title: "കുളിമുറിക്കുള്ളിൽ പെരുമ്പാമ്പ്, ഭയന്നരണ്ട് വീട്ടുകാരും പൂച്ചക്കുട്ടികളും, വീഡിയോ വൈറലാകുന്നു "
english_title: "Python inside bathroom, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67278/python-inside-bathroom-video-goes-viral"
published_at: "2022-09-10T12:27:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c358841564_viral.jpg"
keywords: []
---

# കുളിമുറിക്കുള്ളിൽ പെരുമ്പാമ്പ്, ഭയന്നരണ്ട് വീട്ടുകാരും പൂച്ചക്കുട്ടികളും, വീഡിയോ വൈറലാകുന്നു 

> **Lead Summary:** തായ്‌ലൻഡിലെ ഒരു കുടുംബത്തിന്റെ കുളിമുറിയിൽ 12 അടി നീളമുള്ള പെരുമ്പാമ്പ്. കുളിമുറിയിൽ കൂടി പാമ്പ് തെന്നിമാറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ടോയ്‍ലെറ്റിൽ കൂടിയാണ് പാമ്പ് കുളിമുറിയിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.

## Article Content

തായ്‌ലൻഡിലെ ഒരു കുടുംബത്തിന്റെ കുളിമുറിയിൽ 12 അടി നീളമുള്ള പെരുമ്പാമ്പ്. കുളിമുറിയിൽ കൂടി പാമ്പ് തെന്നിമാറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ടോയ്‍ലെറ്റിൽ കൂടിയാണ് പാമ്പ് കുളിമുറിയിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.

വളരെ മൃദുവായ നിലമാണ് കുളിമുറിക്ക്. അതിലൂടെ തെന്നി നീങ്ങുകയാണ് പാമ്പ്. അത് അവിടെ നിന്നും കുടുംബാം​ഗങ്ങളെയും അവരുടെ വളർത്തുമൃ​ഗങ്ങളെയും എല്ലാം നിരീക്ഷിക്കുന്നത് പോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.

> പിന്നീട്, രണ്ട് രക്ഷാപ്രവർത്തകർ ആ പാമ്പിനെ കുളിമുറിയിൽ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം. "തായ്‌ലൻഡിലെ ഒരു സ്ത്രീയുടെ കുളിമുറിയിൽ കയറിയ 12 അടി നീളമുള്ള പെരുമ്പാമ്പ്. അത് ഭയാനകമായ രീതിയിൽ അവളുടെ വീട്ടിലെ പൂച്ചക്കുട്ടികളുടെ അടുത്തെത്തിയിരിക്കുന്നത് കാണാം.

> സ്ത്രീയുടെ ടോയ്‍ലെറ്റിൽ കൂടിയാണ് അത് കുളിമുറിയിൽ എത്തിയത് എന്നാണ് കരുതുന്നത്. ഒടുവിൽ രണ്ടുപേർ എത്തി അതിനെ അവിടെ നിന്നും മാറ്റി " എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ഏതായാലും സാമൂഹിക മാധ്യമങ്ങളിലുള്ളവരെയെല്ലാം ഈ വീഡിയോ പേടിപ്പിച്ചിട്ടുണ്ട്.

[**https://www.instagram.com/nowthisnews/?utm_source=ig_embed&ig_rid=6987953e-6d8c-4ba5-bb9d-9e85926f0b11**](https://www.instagram.com/nowthisnews/?utm_source=ig_embed&ig_rid=6987953e-6d8c-4ba5-bb9d-9e85926f0b11)

'അപ്പോൾ തന്നെ ഞാനവിടെ നിന്നും പോവും പിന്നീടൊരിക്കലും തിരികെ വരില്ല' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഒരിക്കലും താനിനി ടോയ്‍ലെറ്റിൽ ഇരിക്കും എന്ന് തോന്നുന്നില്ല' എന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67278/python-inside-bathroom-video-goes-viral)