---
title: "ബാലയുടെ മകള്‍ വേറൊരാളെ അച്ഛാ എന്ന് വിളിക്കേണ്ട ഗതികേടില്‍, കമന്റ്, മറുപടിയുമായി താരം "
english_title: "Gopi Sundar's reply to a negative comment is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67268/gopi-sundars-reply-to-a-negative-comment-is-now-going-viral"
published_at: "2022-09-10T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c3253a0e24_gopi_sundar.jpg"
keywords: []
---

# ബാലയുടെ മകള്‍ വേറൊരാളെ അച്ഛാ എന്ന് വിളിക്കേണ്ട ഗതികേടില്‍, കമന്റ്, മറുപടിയുമായി താരം 

> **Lead Summary:** സോഷ്യല്‍മീഡിയയില്‍ വന്ന ഒരു നെഗറ്റീവ് കമന്റിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്.

## Article Content

സോഷ്യല്‍മീഡിയയില്‍ വന്ന ഒരു നെഗറ്റീവ് കമന്റിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്.

എങ്ങനെ ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റുന്നോ എന്തോ എന്നായിരുന്നു ഒരാളുടെ കമന്റ്. നെഗറ്റീവ് കമന്റിട്ടയാളുടെ പേര് വിളിച്ചായിരുന്നു ഗോപി സുന്ദര്‍ മറുപടി കൊടുത്തത്. താന്‍ എന്തിനാ വിഷമിക്കുന്നെ, ഇവിടെ എല്ലാവരും സന്തോഷത്തിലാണ്, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം.

ഇപ്പോള്‍ തല്‍ക്കാലം സുല്‍ത്താന്‍ പോ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ചില മക്കള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ടെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷേ, ഒരു മനുഷ്യന്റെ വായ പോലും നമുക്ക് മൂടി കെട്ടാന്‍ പറ്റില്ല. അവര്‍ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങള്‍ മറുപടി കൊടുക്കുന്നത് കൊണ്ടാണ് വീണ്ടും കമന്റുകള്‍ വരുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67268/gopi-sundars-reply-to-a-negative-comment-is-now-going-viral)